ജയ്‌പൂർ: രാജസ്ഥാനിൽ കഴിഞ്ഞ ദിവസം 70 പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്‌തതോടെ സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 2,034 ആയി. ഇതിൽ 776 കേസുകൾ തലസ്ഥാനത്ത് നിന്നാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. കൂടാതെ, ജോധ്‌പൂരിൽ 316 പേർക്കും കോട്ടയിൽ 144 പേർക്കും ഭരത്പൂരിൽ 107 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അജ്‌മീറിൽ 106 വൈറസ് ബാധിതരും ടോങ്കിൽ 11 വൈറസ് ബാധിതരുമുണ്ടെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
ഇന്ത്യയിൽ 23,452 കേസുകളാണ് ഇത് വരെ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. 4,814 പേർക്ക് കൊവിഡ് ഭേദമായതായി ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പറഞ്ഞു. ഇന്ത്യയിൽ നിലവിൽ സജീവമായ കേസുകളുടെ എണ്ണം 17,915 ആണ്. 723 പേർ ഇതുവരെ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്.