ജയ്‌പൂര്‍: പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ ഹണിട്രാപ്പില്‍ കുടുങ്ങി ഇന്ത്യൻ സൈന്യത്തിന്‍റെ രഹസ്യങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കിയ സൈനികൻ അറസ്റ്റില്‍. രാജസ്ഥാൻ പൊലീസ് ഇന്‍റലിജൻസാണ് റാം നിവാസ് ഗൗര എന്നയാളെ പിടികൂടിയത്. സമൂഹമാധ്യമത്തിലൂടെയായാണ് ഇയാള്‍ വിവരങ്ങള്‍ കൈമാറിയതെന്ന് പൊലീസ് അറിയിച്ചു. രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് ഇന്‍റലിജൻസ് കഴിഞ്ഞ ഏതാനും നാളുകളായി ഇയാളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്നും അതിന് പ്രതിഫലമായി പണം കൈപ്പറ്റിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
പാകിസ്ഥാന് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ സൈനികൻ അറസ്റ്റില്‍ - രാജസ്ഥാൻ പൊലീസ് വാര്‍ത്തകള്‍
രാജസ്ഥാൻ പൊലീസ് ഇന്‍റലിജൻസാണ് റാം നിവാസ് ഗൗര എന്നയാളെ പിടികൂടിയത്. സമൂഹമാധ്യമത്തിലൂടെയായാണ് ഇയാള്‍ വിവരങ്ങള്‍ കൈമാറിയതെന്ന് പൊലീസ് അറിയിച്ചു