ജയ്‌പൂർ: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രാജസ്ഥാനിലെ യുജി, പിജി പരീക്ഷകൾ റദ്ദാക്കി. കോളജുകൾ, സർവകലാശാലകൾ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ 2019-20 അധ്യയന വർഷത്തിലെ പരീക്ഷകളാണ് റദ്ദാക്കിയത്. മാനവ വിഭവശേഷി മന്ത്രാലയം പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് വിദ്യാർഥികളുടെ മാർക്ക് നിർണയിക്കാനുള്ള പ്രക്രിയയും അടുത്ത ക്ലാസിലേക്കുള്ള സ്ഥാനക്കയറ്റവും തീരുമാനിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ജൂൺ 29, 30 തിയതികളിൽ നടത്താനിരുന്ന പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ സമർപ്പിച്ച ഹർജി ജൂൺ 28ന് സുപ്രീംകോടതി തള്ളി. ശേഷിക്കുന്ന സിബിഎസ്‌ഇ പത്ത്, പ്ലസ്‌ടു പരീക്ഷകൾ കേന്ദ്രം റദ്ദാക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ പരീക്ഷാകേന്ദ്രങ്ങളിൽ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളെല്ലാം സംസ്ഥാന സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.
കൊവിഡ് പ്രതിസന്ധി; രാജസ്ഥാനിൽ പരീക്ഷകൾ റദ്ദാക്കി - യുജി, പിജി
മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് വിദ്യാർഥികളുടെ മാർക്ക് നിർണയിക്കാനുള്ള പ്രക്രിയയും അടുത്ത ക്ലാസിലേക്കുള്ള സ്ഥാനക്കയറ്റവും തീരുമാനിക്കുമെന്ന് രാജസ്ഥാൻ സർക്കാർ