ഭോപ്പാൽ: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ഉമാ ഭാരതി. രാഹുലിന് മറ്റ് കേൺഗ്രസ് നേതാക്കളോട് അസൂയയാണെന്നും അവര്‍ പാര്‍ട്ടയിൽ അഭിവൃദ്ധിപ്പെടാൻ രാഹുൽ അനുവദിക്കില്ലെന്നും ഉമാ ഭാരതി ആരോപിച്ചു.
കോൺഗ്രസ് നേതാക്കൾക്കിടയിൽ രാഹുൽ ഗാന്ധി വിള്ളലുകൾ സൃഷ്ടിക്കുന്നുവെന്നും പാര്‍ട്ടിക്കുള്ളിലെ കലഹത്തെ നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോഴാണ് ബിജെപിയെ കുറ്റപ്പെടുത്തുന്നതെന്നും അവര്‍ ആരോപിച്ചു.
യുവാക്കളും യോഗ്യരുമായ നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ് എന്നിവർക്ക് പാര്‍ട്ടിയിൽ സുപ്രധാന തസ്തികകൾ നൽകിയാൽ താൻ പിന്നിലാകുമെന്ന് രാഹുൽ ഗാന്ധി ഭയപ്പെടുന്നതായും ഉമാ ഭാരതി പറഞ്ഞു.
അതേ സമയം, കഴിവുള്ള നേതാക്കൾ ബിജെപിയിലേക്ക് വരുമ്പോൾ, പാർട്ടി എല്ലാ സ്ഥാനമാനങ്ങളും നൽകി അവരെ സ്വാഗതം ചെയ്യുന്നതായും ഉമാ ഭാരതി പറഞ്ഞു. മെയ് 22 ന് ജ്യോതിരാദിത്യ സിന്ധ്യയും എംഎൽഎമാരും പാര്‍ട്ടിയിൽ നിന്നും രാജിവെച്ചതിന്‍റെ ഉത്തരവാദിത്തം രാഹുൽ ഗാന്ധിക്കാണെന്നും അവര്‍ പറഞ്ഞു.