ജയ്പൂര്‍: രാജസ്ഥാനില്‍ ക്ഷേത്ര പൂജാരിയെ ജീവനോടെ തീയിട്ട് കൊലപ്പെടുത്തിയ സംഭവം ക്രൈംബ്രാഞ്ചിന്‍റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അന്വേഷിക്കും. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ ചുമതല പൊലീസ് സൂപ്രണ്ട് വികാസ് ശര്‍മ്മക്കാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അറസ്റ്റ് ചെയ്തതായി പോലീസ് സൂപ്രണ്ട് മൃദുല് കച്ചാവ പറഞ്ഞു. ദിൽഖുഷ് മീനയാണ് അറസ്റ്റിലായത്. കരൗലി ജില്ലയിലെ സപോത്രയിലെ ബുക്ന ഗ്രാമത്തിൽ ക്ഷേത്രഭൂമി കൈയേറ്റം ചെയ്തതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ വ്യാഴാഴ്ച രാത്രിയാണ് ക്ഷേത്ര പുരോഹിതനെ ഏതാനും പേർ ചേര്‍ന്ന് ജീവനോടെ ചുട്ടുകൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതി കൈലാഷ് മീനയെ പോലീസ് അറസ്റ്റ് ചെയ്തു. പുരോഹിതന്‍റെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ എക്സ് ഗ്രേഷ്യയും പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ 1.5 ലക്ഷം രൂപയും നൽകുമെന്ന് കേന്ദ്രസർക്കാർ ഉറപ്പ് നൽകിയതായി ബിജെപി എംപി കെ എൽ മീന ശനിയാഴ്ച പറഞ്ഞു.
രാജസ്ഥാനിലെ പുരോഹിതന്‍റെ കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന് - അശോക് ഗെലോട്ട്
കരൗലി ജില്ലയിലെ സപോത്രയിലെ ബുക്ന ഗ്രാമത്തിൽ ക്ഷേത്രഭൂമി കൈയേറ്റം ചെയ്തതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ വ്യാഴാഴ്ച രാത്രിയാണ് ക്ഷേത്ര പുരോഹിതനെ ഏതാനും പേർ ചേര്‍ന്ന് ജീവനോടെ ചുട്ടുകൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതി കൈലാഷ് മീനയെ പോലീസ് അറസ്റ്റ് ചെയ്തു