ETV Bharat / bharat

ലോക് ഡൗണിന് ശേഷമുള്ള പത്ത് ദിവസം റെയിൽ വേക്ക് ലഭിച്ചത് 1.25 ലക്ഷം കോളുകൾ - Railways

പ്രത്യേക കൺട്രോൾ ഓഫീസ് ആഴ്ചയിൽ ഏഴ് ദിവസവും ഇരുപത്തി നാല് മണിക്കൂറും പ്രവര്‍ത്തിക്കും. 139, 138 എന്നിവയാണ് ഹെൽപ്പ് ലൈൻ നമ്പരുകൾ, കൂടാതെ railmadad@rb.railnet.gov.in എന്ന അഡ്രസിൽ ഇ- മെയിൽ സംവിധാവും ട്വിറ്ററും ലഭ്യമാണ്.

1.25 ലക്ഷം കോളുകൾ
1.25 ലക്ഷം കോളുകൾ
author img

By

Published : Apr 7, 2020, 9:08 AM IST

ന്യൂഡൽഹി: രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യത്തെ പത്ത് ദിവസം യാത്രക്കാര്‍ക്കായുള്ള ഹെൽപ്പ് ലൈനിൽ 1.25 ലക്ഷം കോളുകൾ വന്നതായി ഇന്ത്യൻ റെയിൽവേ. ഇതിൽ 87 ശതമാനം കോളുകൾക്കും ഉത്തരം നൽകിയത് റെയിവേ ഉദ്യോഗസ്ഥരാണെന്നും റെയിൽ വേ വ്യക്തമാക്കി. 21 ദിവസത്തെ ലോക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം റെയിൽവേ പ്രത്യേക കൺട്രോൾ ഓഫീസ് തുറന്നതായും അധികൃതര്‍ വ്യക്തമാക്കി.

സോഷ്യൽ മീഡിയയിലും ഇമെയിലിലും പൗരന്മാരുടെ പ്രതികരണം നിരീക്ഷിക്കുകയും ഉചിതമായ നടപടി കൈക്കൊള്ളുകയും ചെയ്യുന്ന ഡയറക്ടർ ലെവൽ ഓഫീസർമാരാണ് പ്രത്യേക കൺട്രോൾ ഓഫീസ് പ്രവര്‍ത്തനങ്ങൾ നിയന്ത്രിക്കുന്നത്. പ്രത്യേക കൺട്രോൾ ഓഫീസ് ആഴ്ചയിൽ ഏഴ് ദിവസവും ഇരുപത്തി നാല് മണിക്കൂറും പ്രവര്‍ത്തിക്കും. 139, 138 എന്നിവയാണ് ഹെൽപ്പ് ലൈൻ നമ്പരുകൾ, കൂടാതെ railmadad@rb.railnet.gov.in എന്ന അഡ്രസിൽ ഇ- മെയിൽ സംവിധാവും ട്വിറ്ററും ലഭ്യമാണ്.

പ്രത്യേക കൺട്രോൾ ഓഫീസി വരുന്ന അന്വേഷണങ്ങൾ കൂടുതലും ട്രെയിൻ സർവീസുകളുടെ ലഭ്യതയെക്കുറിച്ചും റീഫണ്ട് തുകയെ പറ്റിയും ഉള്ളതാണ്. അതേ സമയം, ഈ സമയത്ത് റെയിൽ‌വേ നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.