ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ സ്വകാര്യ ട്രെയിനായ ഐആർസിടിസിയുടെ തേജസ് എക്സ്പ്രസിനെതിരെ റെയിൽവേ യൂണിയനുകൾ പ്രതിഷേധം നടത്തി.തേജസ് എക്സ്പ്രസിന്‍റെ ആദ്യ യാത്ര കറുത്ത ദിനമായാണ് യൂണിയൻ ആചരിച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്‌നൗവിൽ ഫ്ലാഗ് ഓഫ് ചെയ്ത ട്രെയിനിനെതിരെയാണ് ഓൾ ഇന്ത്യ റെയിൽവേ മെൻസ് ഫെഡറേഷൻ (എഐആർഎഫ്) പ്രതിഷേധം നടത്തിയത്.
സ്വകാര്യമേഖലയ്ക്ക് 150 ട്രെയിനുകൾ കൂടി അനുവദിക്കാനുള്ള റെയിൽവേ ബോർഡിന്‍റെ തീരുമാനത്തിനെതിരെയും എഐആർഎഫ് റെയിൽവേ മാനേജരുടെ ഓഫീസിന് മുമ്പിൽ ജീവനക്കാർ പ്രതിഷേധിച്ചു. ഗാസിയാബാദിൽറെയിൽ പാത തടഞ്ഞ ഇരുന്നോറോളം റെയിൽവേ ജീവനക്കാരെ റെയിൽവേ സുരക്ഷാ ഫോഴ്‌സ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് സംഭവസ്ഥലത്ത് നിന്ന് മാറ്റിയത്.