ന്യൂഡല്‍ഹി: സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ രാജ്യത്ത് ശക്തമാകുന്നതിനിടെ ബിജെപിക്ക് എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബേട്ടി ബച്ചാവോ ക്യാമ്പയ്ൻ അപരാതി ബച്ചാവോ എന്ന രീതിയിലാണ് ഇപ്പോൾ പോകുന്നതെന്ന് രാഹുല്‍ ആരോപിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് രാഹുലിന്‍റെ വിമർശനം.
യുപിയിലെ ലകിംപുർക്കേരിയില്‍ പീഡനക്കേസിലെ പ്രതിയെ ബിജെപി എംഎല്‍എയും നേതാക്കളും ചേർന്ന് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കി കൊണ്ടു പോകുന്ന വീഡിയോയും രാഹുല്‍ പങ്കുവച്ചു. യുപി സർക്കാരിന് എതിരെ ശക്തമായ വിമർശനമാണ് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നത്.