ന്യൂഡൽഹി: രാഷ്ട്രീയ നേട്ടങ്ങൾക്കായി മോഷ്ടിച്ച കുടുംബപേര് രാഹുൽ ഗാന്ധി ഉപേക്ഷിക്കണമെന്ന് ബിജെപി നേതാവ് സാംബിത് പത്ര. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി സവർക്കറിനെ "മണ്ണിൻ്റെ മകൻ" എന്നാണ് വിശേഷിപ്പിച്ചതെന്നും ഇന്ദിരാ ഗാന്ധിയുടെ പേരക്കുട്ടി അവഹേളനപരമായ പരാമർശമാണ് നടത്തിയതെന്നും സാംബിത് പത്ര പറഞ്ഞു.
രാഷ്ട്രീയ നേട്ടങ്ങൾക്കായാണ് ഗാന്ധി നാമം മോഷ്ടിച്ചതെന്നും ഇത് ഉപേക്ഷിക്കണമെന്നും രാഹുൽ ഗാന്ധി രാഷ്ട്രീയ ഒളിച്ചോട്ടക്കാരനാണെന്നും സാംബിത് പത്ര ആരോപിച്ചു. റേപ്പ് ഇൻ ഇന്ത്യ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് പറഞ്ഞ രാഹുൽ ഗാന്ധി താൻ രാഹുൽ സവർക്കറല്ലെന്നും പരിഹസിച്ചിരുന്നു.