ന്യൂഡല്‍ഹി: റാഫേല്‍ പുനപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, കെഎം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചിന്റെതാണ് വിധി. റാഫേൽ ഇടപാടില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് അഴിമതികൾ ഉണ്ടായിട്ടില്ലെന്ന വാദം കോടതി ശരി വെച്ചു.
കരാറില്‍ അഴിമതിയില്ലെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ ചീറ്റ് നല്‍കിയ 2018 ഡിസംബറിലെ വിധിക്കെതിരേയാണ് പുനഃപരിശോധന ഹര്‍ജികള്‍ സമര്‍പ്പിച്ചത്. മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. മെയില്‍ വാദം കേട്ട ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു.