ETV Bharat / bharat

കൊവിഡ് വ്യാപനം; പുതുച്ചേരിയിലെ പ്രദേശങ്ങൾ സീൽ ചെയ്യാൻ ഉത്തരവ്

author img

By

Published : Jun 17, 2020, 10:55 AM IST

അന്തർ സംസ്ഥാന അതിർത്തികൾ കൃത്യമായി നിരീക്ഷിക്കുമെന്നും, ചികിത്സക്ക് ഒഴിച്ച് മറ്റ് ആവശ്യങ്ങൾക്ക് തമിഴ്‌നാട്ടിൽ നിന്നും ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിൽ നിന്നും, വിദേശത്ത് നിന്നും എത്തുന്നവരെ ഇന്ന് മുതൽ കർശനമായി നിരീക്ഷിക്കുമെന്നും മുഖ്യമന്ത്രി വി. നാരായണസ്വാമി.

Puducherry border  Chief Minister V Narayanasamy  COVID-19 infections  Chennai lockdown  കൊവിഡ് വ്യാപനം  പുതുച്ചേരി  വി. നാരായണസ്വാമി  ചെന്നൈ
കൊവിഡ് വ്യാപനം; പുതുച്ചേരിയിലെ പ്രദേശങ്ങൾ സീൽ ചെയ്യാൻ ഉത്തരവ്

പുതുച്ചേരി: കൊവിഡ് വ്യാപനം കണക്കിലെടുത്ത് പുതുച്ചേരിയിലെ പ്രദേശങ്ങൾ സീൽ ചെയ്യാൻ ഉത്തരവിട്ട് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി. വിദേശത്ത് നിന്നും, ചെന്നൈയിൽ നിന്നും നിരവധി പേർ പുതുച്ചേരിയിലെത്തുന്നത് കൊണ്ടാണ് പോസിറ്റീവ് കേസുകളുടെ എണ്ണം വർധിക്കുന്നതെന്ന് മെഡിക്കൽ വിദഗ്‌ധർ അറിയിച്ചു. അന്തർ സംസ്ഥാന അതിർത്തികൾ കൃത്യമായി നിരീക്ഷിക്കുമെന്നും, ചികിത്സക്ക് ഒഴിച്ച് മറ്റ് ആവശ്യങ്ങൾക്ക് തമിഴ്‌നാട്ടിൽ നിന്നും ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിൽ നിന്നും വിദേശത്ത് നിന്നും എത്തുന്നവരെ ഇന്ന് മുതൽ കർശനമായി നിരീക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതുച്ചേരിയിലെ സാധാരണക്കാരിൽ നിന്ന് കൊവിഡ് ഉണ്ടാകില്ല. ചെന്നൈ, വില്ലുപുരം, കൂടല്ലൂർ ജില്ലകളിൽ നിന്നും എത്തിയവരിൽ നിന്നോ, വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരിൽ നിന്നോ രോഗം പകർന്നതാണ്. ചില സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും, കേന്ദ്രഭരണ പ്രദേങ്ങളിലെ ലഫ്റ്റനന്‍റ് ഗവർണർമാരുമായും പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്‌ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബങ്ങളിലെ ചടങ്ങുകൾക്കും, ശവസംസ്‌കാരം എന്നീ ആവശ്യങ്ങൾക്കാണ് പ്രധാനമായും ആളുകൾ തമിഴ്‌നാട്ടിൽ നിന്നും എത്തുന്നത്. തമിഴ്‌നാട്ടിലെ ഹോട്ട്‌സ്‌പോട്ടിൽ നിന്ന് മടങ്ങി വരുന്നവരെ വ്യക്തമായ അനുവാദമില്ലാതെ പുതുച്ചേരിയിലേക്ക് കടക്കാൻ അനുവദിക്കില്ല. അനുമതിയില്ലാത്തവരെ ക്വാറന്‍റൈനിൽ പ്രവേശിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിദേശത്ത് നിന്നെത്തുന്നവർക്ക് ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള കൃത്യമായ രേഖ ഉണ്ടായിരിക്കണം. കൊവിഡ് കേസുകളുടെ വർധനവിൽ സർക്കാർ ആശങ്കയിലാണ്. ഇന്ന് മുതൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ ജില്ലാ കലക്‌ടർമാർക്ക് നിർദേശമുണ്ട്. എല്ലാ കടകൾക്കും സ്ഥാപനങ്ങൾക്കും ഒരേ പ്രവർത്തന സമയം നിശ്ചയിക്കുന്നതിന് വ്യാപാരികളുമായും കടയുടമകളുമായും നാളെ ചർച്ച നടത്തും. കൊവിഡ് സാഹചര്യത്തിൽ കേന്ദ്രം ഫണ്ട് അനുവദിക്കണമെന്ന് പുതുച്ചേരി സർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും നിരന്തരം ആവശ്യപ്പെട്ടിട്ടിട്ടും പ്രധാനമന്ത്രി പ്രതികരിച്ചില്ല.

പുതുച്ചേരിയിലെ കൊവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി നാരായണസാമി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനെ കുറിച്ചും വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തുന്നവരെ നിരീക്ഷിക്കാനുമുള്ള പദ്ധതിക്ക് രൂപം നൽകി. ലോക്ക്‌ ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് എതിരെ കർശന നടപടി സ്വീകരിക്കും. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കും. നാഗപട്ടണം, മയിലാടുദുരൈ, കാരൈക്കൽ എന്നിവിടങ്ങളിൽ നിന്ന് അനിയന്ത്രിതമായി ആരും പ്രവേശിച്ചിട്ടില്ലെന്ന് പൊലീസും റവന്യൂ ഉദ്യോഗസ്ഥരും നിരീക്ഷിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.