പോണ്ടിച്ചേരി: പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമിയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളുടെ ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയേയും മറ്റ് 32 സുരക്ഷാ ഉദ്യോഗസ്ഥരേയും കൊവിഡ് പരിശോധനക്ക് വിധേയമാക്കിയത്. എല്ലാവരുടേയും ഫലം നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി മോഹന്‍ കുമാര്‍ അറിയിച്ചു.
ഫലം നെഗറ്റീവാണെങ്കിലും ഒരാഴ്‌ച കൂടി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാൻ മുഖ്യമന്ത്രിക്ക് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസ് അണുവിമുക്തമാക്കിയതായി ആരോഗ്യ മന്ത്രി അറിയിച്ചു.