ETV Bharat / bharat

എംഎസ്എംഇകൾക്കായി അനുവദിച്ചത് 17,705 കോടിയുടെ സൗജന്യ വായ്പ - സൗജന്യ വായ്പകൾ

ജൂൺ അഞ്ച് വരെ അനുവദിച്ച തുകയിൽ 8,320.24 കോടി രൂപ വിതരണം ചെയ്തതായി ധനമന്ത്രി നിർമല സീതാരാമന്‍റെ ഓഫീസ് ട്വീറ്റ് ചെയ്തു.

PSBs sanction Rs 17,705 cr collateral free loans for MSMEs collateral free loans for MSMEs PSBs sanction Rs 17,705 cr for MSME MSME in India loans to MSME business news Finance Minister Nirmala Sitharaman psbs എംഎസ്എംഇ പൊതുമേഖലാ ബാങ്കുകൾ സൗജന്യ വായ്പകൾ എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം
PSBs
author img

By

Published : Jun 7, 2020, 7:33 PM IST

ന്യൂഡൽഹി: എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം പ്രകാരം ഇതുവരെ 17,705.64 കോടി രൂപയുടെ വായ്പകൾ പൊതുമേഖലാ ബാങ്കുകൾ എംഎസ്എംഇകൾക്കായി അനുവദിച്ചു. ആത്മനിർഭർ ഭാരത് സാമ്പത്തിക പാക്കേജിന്‍റെ ഭാഗമായാണ് പദ്ധതി. ലോക്ക് ഡൗൺ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എംഎസ്എംഇ വായ്പകൾക്കായി മൊത്തത്തിൽ മൂന്ന് ലക്ഷം കോടി രൂപ വരെ കൊളാറ്ററൽ സൗജന്യ വായ്പകളും നൽകും. ജൂൺ അഞ്ച് വരെ അനുവദിച്ച തുകയിൽ 8,320.24 കോടി രൂപ വിതരണം ചെയ്തതായി ധനമന്ത്രി നിർമല സീതാരാമന്‍റെ ഓഫീസ് ട്വീറ്റ് ചെയ്തു.

  • As of 5 June 2020, #PSBs have sanctioned loans worth Rs 17,705.64 crore under the 100% Emergency Credit Line Guarantee Scheme, out of which Rs 8320.24 crore have been disbursed. Here are the bank-wise and state-wise details. #AatmanirbharBharat #MSMEs pic.twitter.com/8uJWRlAFJX

    — NSitharamanOffice (@nsitharamanoffc) June 7, 2020 " class="align-text-top noRightClick twitterSection" data=" ">

ഇതുവരെ അനുവദിച്ചതും വിതരണം ചെയ്തതുമായ തുകയിൽ വലിയൊരു പങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സംഭാവന ചെയ്തു. എസ്‌ബി‌ഐ വെള്ളിയാഴ്ച വരെ 11,701.06 കോടി രൂപ അനുവദിക്കുകയും 6,084.71 കോടി രൂപ വായ്പ നൽകുകയും ചെയ്തതായും ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

തമിഴ്‌നാട്ടിലാണ് 100 ശതമാനം സർക്കാർ ഗ്യാരണ്ടീഡ് സ്കീമിന് കീഴിൽ അനുവദിച്ചതും വിതരണം ചെയ്തതുമായ തുക ഏറ്റവും കൂടുതൽ. സംസ്ഥാനത്തെ എംഎസ്എംഇകളുടെ 33,725 അക്കൗണ്ടുകൾക്ക് ഇതുവരെ 2,018.89 കോടി രൂപയും 18,867 അക്കൗണ്ടുകളിലേക്ക് 1,325.04 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.