ETV Bharat / bharat

പശ്ചിമബംഗാളിൽ പ്രതിഷേധം; ടെലികോം പുനഃസ്ഥാപന പ്രവർത്തനങ്ങൾ തടസപ്പെടുന്നു - ടെലികോം സംവിധാനം

ജലവും വൈദ്യുതി വിതരണവും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ പ്രതിഷേധം തുടരുന്നതിനാൽ പശ്ചിമബംഗാളിന്‍റെ വിവിധ ഭാഗങ്ങളിൽ ടെലികോം ജീവനക്കാർക്ക് പ്രവേശിക്കാൻ സാധിക്കുന്നില്ലെന്ന് ബിഎസ്‌എൻഎൽ.

Cyclone Amphan  Telecom restoration  Amphan news  ഉംഫാൻ ചുഴലിക്കാറ്റ്  വൈദ്യുതി വിതരണം  ടെലികോം സംവിധാനം  പശ്ചിമ ബംഗാൾ
പശ്ചിമബംഗാളിൽ പ്രതിഷേധം; ടെലികോം പുനസ്ഥാപന പ്രവർത്തനങ്ങൾ തടസപ്പെടുന്നു
author img

By

Published : May 25, 2020, 8:13 AM IST

കൊൽക്കത്ത: ഉംഫാൻ ചുഴലിക്കാറ്റിനെത്തുടർന്ന് തടസപ്പെട്ട ജലവും വൈദ്യുതി വിതരണവും പുനഃസ്ഥാപിക്കാൻ പശ്ചിമ ബംഗാളിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം. പ്രാദേശിക ഭരണകൂടങ്ങളും വൈദ്യുതി വിതരണ കമ്പനികളും തമ്മിലുള്ള ഏകോപനത്തിന്‍റെ അഭാവം പുനഃസ്ഥാപന പ്രക്രിയയെ മന്ദഗതിയിലാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് ശേഷം ദുരിത ബാധിത പ്രദേശങ്ങളിലെ ടെലികോം സേവനങ്ങൾ സാധാരണ നിലയിലാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ പുരോഗതി ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ട് .

ടെലികോം സേവന ദാതാക്കളുടെ പ്രാഥമിക ലക്ഷ്യം ഏറ്റവും മോശമായ പ്രദേശങ്ങളിൽ കോൾ സേവനമെങ്കിലും പുനഃസ്ഥാപിക്കുന്നതിലൂടെ ജനങ്ങളുടെ ഒറ്റപ്പെടൽ അവസാനിപ്പിക്കുക എന്നതാണ്. ഡാറ്റ സേവനങ്ങൾ പിന്നീട് പരിഗണിക്കും. മൊബൈൽ കോളും ഡാറ്റ ആശയവിനിമയവും ലഭ്യമാക്കുന്ന ഒരു പ്രധാന നെറ്റ്‌വർക്ക് ഉപകരണമാണ് ബിടിഎസ്. ബിടിഎസ് സംവിധാനങ്ങൾ നഗരത്തിലും സമീപ ജില്ലകളിലും കുറവാണ്. ഇത് ടെലികോം സേവനത്തിനായുള്ള പുനഃസ്ഥാപന പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു.

വൈദ്യുതിയും വെള്ളവും ആവശ്യപ്പെട്ട് ജനങ്ങൾ പ്രതിഷേധം തുടരുന്നതിനാൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജീവനക്കാർക്ക് പ്രവേശിക്കാൻ സാധിക്കുന്നില്ലെന്ന് ബിഎസ്‌എൻഎൽ പറഞ്ഞു. വൈദ്യുതി വിതരണ കമ്പനി തൊഴിലാളികൾ വീണ മരങ്ങൾ വെട്ടിമാറ്റുന്ന പ്രവർത്തനങ്ങളിലൂടെ ഒപ്റ്റിക്കൽ ഫൈബറിന് കേടുപാടുകളുണ്ടായി. മൊബൈൽ ബിടിഎസ്, മറ്റ് സംവിധാനങ്ങൾ തുടങ്ങിയ താൽക്കാലിക പരിഹാരങ്ങൾ ഉപയോഗിച്ച് കവറേജിന്‍റെ 70 ശതമാനം വീണ്ടെടുത്തതായി റിലയൻസ് ജിയോ അറിയിച്ചു. വൈദ്യുതി കണക്ഷന്‍റെ അഭാവം മൂലം അയ്യായിരത്തോളം ബിടിഎസുകൾ പ്രവർത്തനക്ഷമമല്ല. നെറ്റ്വ‌ർക്ക് കമ്പനികളിൽ നിന്ന് 500 ടീമുകളെ വിന്യസിപ്പിക്കും. വോഡഫോൺ-ഐഡിയ, എയർടെൽ എന്നിവർ അവരുടെ നെറ്റ്‌വർക്കിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ടെലികോം സേവനങ്ങൾ സാധാരണ നിലയിലാകാൻ ഏകദേശം ഒരു മാസം വേണ്ടി വരുമെന്ന് ടെലികോം അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.