ETV Bharat / bharat

മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയില്‍ യു.പി സര്‍ക്കാര്‍ പരാജയം; പ്രിയങ്ക ഗാന്ധി - പ്രിയങ്ക ഗാന്ധി

മാധ്യമപ്രവര്‍ത്തകരോടുള്ള യു.പി സര്‍ക്കാരിന്‍റ സമീപനം ശരിയല്ലെന്നും അവര്‍ ആരോപിച്ചു. മൂന്ന് മാസത്തിനിടെ മൂന്ന് മാധ്യമപ്രവര്‍ത്തകരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്.

Priyanka Gandhi Vadra  UP govt  journalist  മാധ്യമപ്രവര്‍ത്തകര്‍  യു.പി  യു.പി സര്‍ക്കാര്‍  പ്രിയങ്ക ഗാന്ധി  മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ
മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയില്‍ യു.പി സര്‍ക്കാര്‍ പരാജയം; പ്രിയങ്ക ഗാന്ധി
author img

By

Published : Aug 25, 2020, 4:56 PM IST

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷയും സ്വാതന്ത്ര്യവും ഒരുക്കുന്നതില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാറിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി. മാധ്യമപ്രവര്‍ത്തകരോടുള്ള യു.പി സര്‍ക്കാരിന്‍റ സമീപനം ശരിയല്ലെന്നും അവര്‍ ആരോപിച്ചു. മൂന്ന് മാസത്തിനിടെ മൂന്ന് മാധ്യമപ്രവര്‍ത്തകരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. 11 മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധി വാദ്ര ആരോപിച്ചു. ജൂണ്‍ 18നാണ് ശുഭം മമി ത്രിപാഡി, ജൂലൈ 20ന് വിക്രം ജോഷി, ഓഗസ്റ്റ് 24ന് രതന്‍ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടതെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ നിരക്ക് വര്‍ധിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പ്രിയങ്ക ആരോപിച്ചിരുന്നു. അതേസമയം മാധ്യമപ്രവര്‍ത്തകനായ രത്തന്‍ സിംഗിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ സംഭവ സ്ഥലത്ത് വച്ച് പൊലീസ് ആറസ്റ്റ് ചെയ്തതായി യു.പി പൊലീസ് അറിയിച്ചു. പെന്‍വാന്‍ വില്ലേജില്‍വച്ചാണ് രത്തന്‍ സിംഗിന് വെടിയേറ്റത്. അതേസമയം മാധ്യമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാരണത്താലല്ല രത്തന്‍ കൊല്ലപ്പെട്ടത്. സ്ഥല വില്‍പ്പനയുമായി നടന്ന തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഡി.ഐ.ജി സുഭാഷ് ചന്ദ്ര ദുബൈ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.