ETV Bharat / bharat

എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധി ചുമതലയേറ്റു - കോണ്‍ഗ്രസ്

ചോദ്യം ചെയ്യലിന് വിളിപ്പിച്ച ഭർത്താവ് റോബർട്ട് വദ്രയെ എൻഫോഴ്സ്മെന്‍റ് ഓഫീസ് വരെ അനുഗമിച്ച ശേഷമാണ് പ്രിയങ്ക കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി ചുമതലയേറ്റെടുത്തത്.

പ്രിയങ്കാ ഗാന്ധി
author img

By

Published : Feb 6, 2019, 7:02 PM IST

എഐസിസി ജനറൽ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധി ചുമതലയേറ്റു. കോണ്‍ഗ്രസ് ഹെഡ്ക്വാർട്ടേഴ്സിൽ മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ പ്രിയങ്കയെ വരവേറ്റത്.

ചോദ്യം ചെയ്യലിന് വിളിപ്പിച്ച ഭർത്താവ് റോബർട്ട് വദ്രയെ എൻഫോഴ്സ്മെന്‍റ് ഓഫീസ് വരെ അനുഗമിച്ച പ്രിയങ്ക പിന്നീട് ജന്‍പഥിലെ സോണിയ ഗാന്ധിയുടെ വസതിയിലേക്ക് പോയി. മാതാവുമായി സംസാരിച്ച ശേഷം എഐസിസി ആസ്ഥാനത്തെത്തി ചുമതല ഏറ്റെടുക്കുകയായിരുന്നു.

മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നൽകാതെ ഹെഡ്ക്വേർട്ടേഴ്സിൽ അനുവദിച്ച മുറിയിലേക്കാണ് പ്രിയങ്ക പോയത്. സഹോദരൻ രാഹുൽഗാന്ധിയുടെ മുറിക്ക് സമീപമാണ് പ്രിയങ്കയ്ക്കും മുറിയനുവദിച്ചിട്ടുള്ളത്. നാളത്തെ ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കും.

ജനുവരി 23 നാണ് പ്രിയങ്കാ ഗാന്ധിയെ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചത്. ലോകസഭാ തെരഞ്ഞെടുപ്പിൽ കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയും പ്രിയങ്കയ്ക്കാണ്.

Intro:Body:

എഐസിസി ജനറൽ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധി സ്ഥാനമേറ്റെടുത്തു. കോണ്‍ഗ്രസ് ഹെഡ്ക്വാർട്ടേഴ്സിൽ മുദ്രാവാക്യങ്ങളോടെയാണ് പ്രവർത്തകർ പ്രിയങ്കയെ വരവേറ്റത്.

ചോദ്യം ചെയ്യലിന് വിളിപ്പിച്ച ഭർത്താവ് റോബർട്ട് വദ്രയെ  എൻഫോഴ്സ്മെന്‍റ് ഓഫീസ് വരെ അനുഗമിച്ച പ്രിയങ്ക നേരെ പോയത് ജൻപഥിലെ സോണിയാ ഗാന്ധിയുടെ വസതിയിലേക്കാണ്. മാതാവുമായി സംസാരിച്ച ശേഷം എഐസിസി ആസ്ഥാനത്തെത്തി ചുമതല ഏറ്റെടുക്കുകയായിരുന്നു. 

മുദ്രാവാക്യങ്ങളോടെയാണ് പ്രവർത്തകർ പ്രിയങ്കയെ സ്വീകരിച്ചത്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നൽകാതെ ഹെഡ്ക്വേർട്ടേഴ്സിൽ അനുവദിച്ച മുറിയിലേക്ക് പ്രിയങ്ക നടന്നു. സഹോദരൻ രാഹുൽഗാന്ധിയുടെ മുറിക്ക് സമീപമാണ് പ്രിയങ്കക്കും മുറിയനുവദിച്ചിട്ടുളളത്. നാളത്തെ ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ അവർ പങ്കെടുക്കും.

ജനുവരി 23 നാണ് പ്രിയങ്കാ ഗാന്ധിയെ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചത്. ലോകസഭാ തെരഞ്ഞെടുപ്പിൽ കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയും അവർക്കുണ്ട് 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.