ന്യൂഡല്‍ഹി: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറല്‍ കെ.എസ് ദത്ത്വാലിയക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ എയിംസ് ആശുപത്രിയിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. കൊവിഡ് സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തില്‍ നാഷണല്‍ മീഡിയ സെന്‍റര്‍ അടച്ചു.
സെന്‍റര്‍ ഇന്ന് സാനിറ്റൈസര്‍ ഉപയോഗിച്ച് ശുചീകരിക്കും. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമര്‍, പ്രകാശ് ജാവ്ദേക്കര്‍ എന്നിവരോടൊപ്പം കഴിഞ്ഞ ദിവസം അദ്ദേഹം വേദി പങ്കിട്ടിരുന്നു. ഓഫീസിലെ മറ്റ് ജീവനക്കാരോട് ഇന്നു മുതല്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്.