പട്‌ന: ബിഹാറിലെ ബങ്ക ജില്ലയിൽ പൊലീസുകാരന്‍റെ മകനെ അജ്ഞാതസംഘം വെടിവെച്ചു കൊന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം പ്രദേശത്തെ പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്ന മംഗ്രൂ യാദവ് (30) ആണ് കൊല്ലപ്പെട്ടത്. ഭൂഷാന പാലത്തിൽ നിന്നും യുവാവിന് നേരെ വെടിയുതിർത്ത ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. സുയ സ്റ്റേഷനിലെ പൊലീസുകാരനായ ലഖൻ യാദവിന്‍റെ മകനാണ് കൊല്ലപ്പെട്ട മംഗ്രൂ. കൊലപാതകത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.
ബിഹാറിൽ പൊലീസുകാരന്‍റെ മകൻ കൊല്ലപ്പെട്ടു - banga district
പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്ന യുവാവിന് നേരെ വെടിയുതിർത്ത ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. കൊലപാതകത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പൊലീസുകാരന്‍റെ മകൻ കൊല്ലപ്പെട്ടു