ETV Bharat / bharat

തുടർക്കഥയായി യുപിയിൽ ബലാത്സംഗം; നാല് വയസുകാരിയെ ബന്ധു ബലാത്സംഗം ചെയ്തു - നാല് വയസുകാരിയെ ബന്ധു ബലാത്സംഗം ചെയ്തു

പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യനില തൃപിതികരമാണെന്നും അലിഗഡ് റൂറൽ പൊലീസ് സൂപ്രണ്ട് (എസ്പി) ശുഭം പട്ടേൽ പറഞ്ഞു

4-year-old raped by her relative  rape in Uttar Pradesh  minor raped in Uttar Pradesh  crime in UP  four-year-old girl was allegedly raped  തുടർക്കഥയായി യുപിയിൽ ബലാത്സംഗം  യുപിയിൽ ബലാത്സംഗം  നാല് വയസുകാരിയെ ബന്ധു ബലാത്സംഗം ചെയ്തു  ലഖ്‌നൗ
തുടർക്കഥയായി യുപിയിൽ ബലാത്സംഗം, നാല് വയസുകാരിയെ ബന്ധു ബലാത്സംഗം ചെയ്തതായി പൊലീസ്
author img

By

Published : Oct 4, 2020, 11:33 AM IST

ലഖ്‌നൗ: ഉത്തർപ്രദേശിലെ അലിഗഡിൽ നാല് വയസുകാരിയെ ബന്ധു ബലാത്സംഗം ചെയ്തതായി പൊലീസ്. ഖൈർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിലാണ് സംഭവം. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യനില തൃപിതികരമാണെന്നും അലിഗഡ് റൂറൽ പൊലീസ് സൂപ്രണ്ട് (എസ്പി) ശുഭം പട്ടേൽ പറഞ്ഞു. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബുലന്ദ്ഷാറിൽ കൗമാരക്കാരിയായ പെൺകുട്ടിയെ മാസങ്ങളോളം ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് മൂന്ന് പേർക്കെതിരെ കേസെടുത്തു. പെൺകുട്ടി നാലുമാസം ഗർഭിണിയാണെന്ന് പെൺകുട്ടിയുടെ വീട്ടുകാർ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രതികൾക്ക് പെൺകുട്ടിയുടെ കുടുംബത്തെ അറിയാമെന്നും കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രതികൾ പെൺകുട്ടിയെ വിവിധ ഇടങ്ങളിൽ എത്തിച്ച് ബലാത്സംഗം ചെയ്തുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.