മുസാഫർനഗർ: ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അറുപത്തിരണ്ട് പേർക്ക് ഷാംലിയില്‍ കൊവിഡ് ബാധിച്ചതായി റിപ്പോർട്ട്. ഇതോടെ ആകെ കേസുകളുടെ എണ്ണം 1,454 ആയി. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ജില്ലയായ ഷാംലിയില്‍ ചൊവ്വാഴ്ച വരെ 470 സജീവ കേസുകളാണുള്ളത്. മീററ്റിലെ ആശുപത്രിയിലേക്ക് റഫർ ചെയ്യപ്പെട്ട 50കാരനായ രോഗി ചൊവ്വാഴ്ച വൈകുന്നേരം മരിച്ചിരുന്നു. 62 പേരില്‍ കൂടി കോവിഡ് -19 ബാധ സ്ഥിരീകരിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് ജസ്ജിത് കൗർ അറിയിക്കുകയായിരുന്നു . രോഗബാധിതരിൽ താന ഭവൻ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയും ഉൾപ്പെടുന്നു.
ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ 62 പേര്‍ക്ക് കൊവിഡ്
ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അറുപത്തിരണ്ട് പേർക്ക് ഷാംലിയില്‍ കൊവിഡ് ബാധിച്ചതായി റിപ്പോർട്ട്. ഇതോടെ ആകെ കേസുകളുടെ എണ്ണം 1,454 ആയി.