ETV Bharat / bharat

വായ്‌പ തട്ടിപ്പ്: വാര്യം സിങ് പൊലീസ് കസ്റ്റഡിയില്‍

ഈ മാസം ഒമ്പത് വരെയാണ് കസ്റ്റഡി കാലാവധി. മുംബൈ പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് അറസ്റ്റ് ചെയ്തത്.

വായ്‌പാ തട്ടിപ്പ്: വാര്യം സിങ്ങിനെ റിമാന്‍റ് ചെയ്തു
author img

By

Published : Oct 7, 2019, 7:34 AM IST

ന്യൂഡല്‍ഹി: പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോര്‍പ്പറേറ്റീവ് ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബാങ്ക് ചെയർമാൻ വാര്യം സിങ് പൊലീസ് കസ്റ്റഡിയില്‍. ഈ മാസം ഒമ്പത് വരെയാണ് വാര്യം സിങിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. മുംബൈ പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ശനിയാഴ്ചയാണ് സിങിനെ അറസ്റ്റ് ചെയ്തത്. 2008 മുതല്‍ 2019 വരെയുള്ള കാലയളവില്‍ 4355 കോടി നഷ്ടം വരുത്തിയെന്നാണ് ആരോപണം.

അടിസ്ഥാന സൗകര്യ വികസന-റിയൽ എസ്റ്റേറ്റ് രംഗത്തുള്ള എച്ച്ഡി ഐഎല്ലിനു ചട്ടം ലംഘിച്ച് വായ്പ അനുവദിച്ചതിൽ തനിക്കു പങ്കില്ലെന്നും ബാങ്ക് മുൻ മാനേജിങ് ഡയറക്ടർ ജോയ് തോമസിനാണ് ഉത്തരവാദിത്തമെന്നും വാര്യം സിങ് കോടതിയിൽ വാദിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ജോയ് തോമസ്, എച്ച്ഡിഐഎൽ പ്രമോട്ടർമാരായ രാകേഷ് വധ്വാൻ, സാരംഗ് വധ്വാൻ എന്നിവരും പൊലീസ് കസ്റ്റഡിയിലാണ്.

പിഎംസി വായ്‌പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പിടിയിലാകുന്ന നാലാമത്തെ വ്യക്തിയാണ് വാര്യം സിങ്. ബാങ്കിന്‍റെ മുന്‍ എംഡി ജോയ് തോമസ്, എച്ച്ഡ.ഐ.എല്‍ ഗ്രൂപ്പ് പ്രമോട്ടേഴ്‌സായിരുന്ന രാകേഷ്, സാരംഗ് വാധവാന്‍ എന്നിവരായിരുന്നു പിടിയിലായ മറ്റ് മൂന്നുപേര്‍. ബാങ്കുമായി ബന്ധപ്പെട്ട വായ്‌പാ തട്ടിപ്പിനെ തുടര്‍ന്ന് ബാങ്കില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് റിസർവ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

Intro:Body:

DDDDDDDDDDDDD

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.