ന്യൂഡൽഹി: മൂന്ന് ദിവസത്തെ തായ്‌ലന്‍ഡ് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയില്‍ തിരിച്ചെത്തി. റീജിയണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്‌ണർഷിപ് (ആർസിഇപി), ആസിയാൻ കരാർ എന്നിവയുടെ ചര്‍ച്ചകള്‍ക്കായാണ് പ്രധാനമന്ത്രി തായ്‌ലന്‍ഡ് സന്ദര്‍ശിച്ചത്. ഇന്ത്യ ആർസിഇപി കരാറിൽ ചേരേണ്ടതില്ലെന്നായിരുന്നു ഇന്ത്യയുടെ തീരുമാനം. ആർസിഇപി കരാറിന്‍റെ ഇപ്പോഴത്തെ രൂപം ഇന്ത്യയുടെ പ്രശ്‌ങ്ങളെയും ആശങ്കകളെയും തൃപ്‌തികരമായി പരിഗണിക്കുന്നില്ലെന്നും ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യക്ക് ആർസിഇപി കരാറിൽ അംഗമാകേണ്ട ആവശ്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
തെക്ക്-കിഴക്കൻ ഏഷ്യ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി ഉഭയകക്ഷി യോഗങ്ങളിലും പങ്കെടുത്തു. ജപ്പാനീസ് പ്രധാനമന്ത്രി ഷിൻസോ അബെ, വിയറ്റ്നാം പ്രധാനമന്ത്രി എൻ.യു.എൻ സുവാൻ ഫുക്ക്, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ എന്നിവരുൾപ്പെടെയുള്ളവര്‍ ഉഭയകക്ഷി യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. ആസിയാൻ രാജ്യങ്ങളുടെ നേതാക്കളുമായി പ്രത്യേക ഉച്ചഭക്ഷണത്തിലും മോദി പങ്കെടുത്തു. ആസിയാൻ രാജ്യങ്ങളായ ബ്രൂണൈ, കംബോഡിയ, ഇന്തോനേഷ്യ, മലേഷ്യ, മ്യാൻമർ, സിംഗപ്പൂർ, തായ്‌ലൻഡ്, ഫിലിപ്പൈൻസ്, ലാവോസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളും ആറ് എഫ്.ടി.എ പങ്കാളികളായ ചൈന, ജപ്പാൻ, ഇന്ത്യ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍റ് എന്നീ രാജ്യങ്ങളുടെ നേതാക്കളുമായാണ് കൂടിക്കാഴ്‌ച നടത്തിയത്. 16-ാമത് ആസിയാൻ- ഇന്ത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തായ്‌ലൻഡ് പ്രധാനമന്ത്രി പ്രയത് ചാൻ-ഒ-ചായ്‌ക്കൊപ്പം അധ്യക്ഷത വഹിച്ചു.