ETV Bharat / bharat

ഇടവേളകളില്ലാത്ത രണ്ട് പതിറ്റാണ്ട്; മോദിയുടെ "അധികാര' ജീവിതത്തിന് 20 വയസ് - പ്രധാനമന്ത്രി നരേന്ദ്ര മോദി

2002 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി പിന്നീട് നടന്ന രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും ജയിച്ച് തന്‍റെ സ്ഥാനം നിലനിര്‍ത്തി പിന്നാലെ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളും ജയിച്ച് രാജ്യത്തിന്‍റെ പ്രധാനമന്ത്രി പദത്തില്‍ തുടരുന്നു. തുടര്‍ച്ചയായ 20 ആം വര്‍ഷമാണ് മോദി ഒരു സുപ്രധാന ഭരണത്തിന് നേതൃത്വം നല്‍കുന്നത്.

Prime Minister Narendra Modi  Narendra Modi entered 20th consecutive year democratically elected head  Article 370  Atmanirbhar Bharat  Ayushman Bharat  Pradhan Mantri Aawaas Yojana  PM-Kisan Yojana  നരേന്ദ്ര മോദി വാര്‍ത്തകള്‍  നരേന്ദ്ര മോദിയുടെ 20 വര്‍ഷങ്ങള്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി  ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി
ഇടവേളകളില്ലാത്ത രണ്ട് പതിറ്റാണ്ട്; മോദിയുടെ "അധികാര' ജീവിതത്തിന് 20 വയസ്
author img

By

Published : Oct 7, 2020, 7:02 PM IST

Updated : Oct 7, 2020, 7:46 PM IST

ന്യൂഡല്‍ഹി: ആദ്യം ഗുജറാത്ത് മുഖ്യമന്ത്രി പിന്നാലെ രാജ്യത്തിന്‍റെ പ്രധാനമന്ത്രി. നരേന്ദ്ര ദാമോദര്‍ ദാസ് എന്ന നേതാവ് കഴിഞ്ഞ 20 വര്‍ഷമായി ഇന്ത്യയിലെ സുപ്രധാന ഭരണനിയന്ത്രണ കസേരയിലുണ്ട്. മോദിയുടെ 'അധികാരജീവിതം' ആരംഭിച്ചിട്ട് രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാവുകയാണ്. 2002, 2007, 2012 എന്നീ വര്‍ഷങ്ങളില്‍ നടന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തോല്‍വി അറിയാതെ ജയിച്ചുകയറിയ മോദി മൂന്ന് തവണയും സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി കസേരയിലും ഇരുന്നു. തുടര്‍ച്ചയായ മൂന്നാം വട്ടവും ഗുജറാത്തിന്‍റെ മുഖ്യമന്ത്രിയായി തുടര്‍ന്ന മോദി സംസ്ഥാനത്തിന് പുറത്തേക്കും തന്‍റെ വ്യക്തിപ്രഭാവം വളര്‍ത്തിയെടുത്തു. അതിന്‍റെ തെളിവായിരുന്നു 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി ആണ് ദേശീയ ജനാധിപത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന് പ്രഖ്യാപിക്കാൻ 2013 ല്‍ തന്നെ ബിജെപി ആത്മവിശ്വാസം കാണിച്ചത്.

  • संविधान निर्माताओं ने जिस 'कल्याण राज्य' की कल्पना की थी उसको चरितार्थ करने का काम @narendramodi जी ने किया है। चाहे मुख्यमंत्री का पद हो या प्रधानमंत्री का, मोदी जी ने जन-कल्याण को सर्वोपरि रख अपना जीवन लोगों के कल्याण और देश के विकास के लिए समर्पित किया https://t.co/Lj49fuG0f4

    — Amit Shah (@AmitShah) October 7, 2020 " class="align-text-top noRightClick twitterSection" data=" ">

കോണ്‍ഗ്രസ് മുന്നില്‍ നിന്ന് നയിച്ച യുപിഎ സര്‍ക്കാരിനെ പരാജയപ്പെടുത്തി കേന്ദ്രത്തില്‍ എൻഡിഎ അധികാരം പിടിച്ചെടുത്തപ്പോള്‍ മോദി ഗുജറാത്ത് വിട്ട് ഡല്‍ഹിയിലേക്ക് ചേക്കേറി. ആ തട്ടകം മാറ്റത്തിന് ഇന്നും ഇളക്കം തട്ടിയിട്ടില്ല. 2019ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും എൻഡിഎയുടെ മുഖം മോദി തന്നെയായിരുന്നു. ഫലവും മറ്റൊന്നായിരുന്നില്ല. 2014ന്‍റെ തനിയാവര്‍ത്തനം. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടു.

"ആദ്യ മോദി സർക്കാർ ജനങ്ങളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ശ്രമിച്ചപ്പോൾ രണ്ടാം മോദി സർക്കാർ 130 കോടി ജനങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തികരിക്കാനാണ് ശ്രമിക്കുന്നത്. ആര്‍ട്ടിക്കില്‍ 370 ചരിത്രത്തിന്‍റെ ഭാഗമായതോടെ ജമ്മു കശ്‌മീര്‍ പൂര്‍ണമായും ഇന്ത്യയുടേതായി. ശ്രീരാമന്‍റെ ജന്മസ്ഥാനത്തു തന്നെ രാമന് ക്ഷേത്രം എന്ന സ്വപ്‌നം യാഥാര്‍ഥ്യമാവുകയാണ്. നമ്മുടെ കൃഷിക്കാർ അവരുടെ മേൽ അടിച്ചേൽപ്പിച്ച ചങ്ങലകളിൽ നിന്ന് മോചിതരായി, കാര്‍ഷിക മേഖലയില്‍ ചരിത്രപരമായ പരിഷ്കാരങ്ങൾ ഇന്ന് യാഥാർഥ്യമാണ്. തൊഴിൽ മേഖലയിലെ പരിഷ്കാരങ്ങൾ, ബഹിരാകാശ മേഖലയിൽ സ്വകാര്യ സംരംഭങ്ങളെ അനുവദിക്കുക, വിദേശ നിക്ഷേപ വ്യവസ്ഥകളിലെ പരിഷ്കാരങ്ങൾ, നികുതി പരിഷ്കാരങ്ങൾ എന്നിവ രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചയ്ക്ക് അടിത്തറയിട്ടു." - പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഷെയർ ചെയ്‌ത ഒരു ലേഖനത്തില്‍ പറയുന്നു.

  • 20 years in service of humanity & Maa Bharati with dedication, vision & selflessness.

    Heartiest congratulations to PM @narendramodi Ji for becoming the only democratically elected world leader to serve the people continuously for 20 years since 2001. pic.twitter.com/YSBDwOWhMa

    — Hardeep Singh Puri (@HardeepSPuri) October 7, 2020 " class="align-text-top noRightClick twitterSection" data=" ">

ഗുജറാത്തിലെ ഭൂജിലുണ്ടായ ഭൂമിക്കുലുക്കത്തിന് പിന്നാലെ ജനങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാൻ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ട 2001ലാണ് നരേന്ദ്ര മോദി ആദ്യമായി അധികാരത്തിലെത്തുന്നത്. പിന്നാലെ വൻ ജനക്ഷേമ പദ്ധതികള്‍ കൃത്യമായി ജനങ്ങളിലേക്കെത്തിച്ച് മോദിയെന്ന മുഖ്യമന്ത്രി ജനകീയനായി മാറി. ഇന്ന് പ്രധാനമന്ത്രി പദത്തില്‍ എത്തിനില്‍ക്കുമ്പോഴും ജനക്ഷേമത്തിലൂന്നിയ വമ്പൻ പ്രഖ്യാപനങ്ങളാണ് മോദിയുടെ ഭരണത്തിന്‍റെ മുഖമുദ്ര. ജൻ ധൻ യോജന,മുദ്രാ യോജന, ജൻ സുരക്ഷാ യോജന, ഉജ്ജ്വല്‍ യോജന, സൗഭാഗ്യ യോജന, ആയുഷ്‌മാൻ ഭാരത്, പ്രധാനമന്ത്രി ആവാസ് യോജന, കിസാൻ യോജന എന്നീ വൻ പ്രഖ്യാപനങ്ങള്‍ മോദിയുടെ നയം വ്യക്തമാക്കുന്നതാണ്.

കൊവിഡ് വ്യാപനം രൂക്ഷമായപ്പോഴും സമാനരീതിയിലുള്ള ജനക്ഷേമ പദ്ധതികളാണ് മോദി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. ഭക്ഷ്യധാന്യങ്ങള്‍, തൊഴില്‍, കുടിയേറ്റ തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം, എന്നിവ ലോക്ക് ഡൗണ്‍ കാലത്തും പ്രഖ്യാപിക്കപ്പെട്ടു. ഭരണത്തിലെത്തിയിട്ട് 20 വര്‍ഷം പൂര്‍ത്തിയാകുമ്പോഴും എല്ലാവര്‍ക്കും വികസനം എന്ന മന്ത്രവുമായി ഇന്ത്യയെ ആത്‌മനിര്‍ഭര്‍ ഭാരത് ആക്കാനുള്ള ശ്രമത്തിലാണ് നരേന്ദ്ര മോദിയെന്ന നേതാവ്.

ഇടവേളകളെടുക്കാതെ ഭരണത്തലപ്പത്ത് 20 വര്‍ഷം പൂര്‍ത്തിയാക്കിയ മോദിക്ക് ആശംസകളുമായി നിരവധി നേതാക്കൻമാരാണ് രംഗത്തെത്തിയിരിക്കുന്നത്. 2001 ഒക്‌ടോബര്‍ ഏഴിന് ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്‌തത് ഇന്ത്യൻ രാഷ്‌ട്രീയ ചരിത്രത്തിലെ ഒരു നാഴികകല്ലായിരുന്നു. പിന്നാലെ വൻ ജയങ്ങള്‍ സ്വന്തമാക്കി അദ്ദേഹം കൂടുതല്‍ ജനകീയനായി മാറിയിരിക്കുകയാണ്. - ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ട്വീറ്റ് ചെയ്‌തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായും ട്വിറ്ററിലൂടെ മോദിക്ക് ആശംസ അറിയിച്ചു. മോദിയുടെ നേതൃത്തില്‍ രാജ്യത്ത് നടപ്പിലായ പ്രധാന പദ്ധതികളുടെ പട്ടികയും പാര്‍ട്ടി ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

Last Updated : Oct 7, 2020, 7:46 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.