ETV Bharat / bharat

പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ഗറില്ലാ രാഷ്ട്രീയമെന്ന് പ്രധാനമന്ത്രി - മോദി

സര്‍ക്കാര്‍ നയങ്ങളില്‍ വിദ്യാര്‍ഥികള്‍ ജനാധിപത്യപരമായി ചര്‍ച്ച നടത്തണം. രാജ്യത്തിന്‍റെ വിശുദ്ധ ഗ്രന്ഥം ഭരണഘടനയാണെന്നും മോദി

M Modi accuses Congress of doing 'guerrilla' politics over Citizenship Act  PM Modi accuses Congress of doing 'guerrilla' politics over Citizenship Act  പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിന്‍റെ ഗറില്ലാ രാഷ്ട്രീയം: പ്രധാനമന്ത്രി  മോദി  പൗരത്വ നിയമഭേദഗതി മോദി
PM Modi accuses Congress of doing 'guerrilla' politics over Citizenship Act
author img

By

Published : Dec 17, 2019, 5:27 PM IST

Updated : Dec 17, 2019, 5:43 PM IST

ജാര്‍ഖണ്ഡ്: പൗരത്വ ഭേദഗതി നിയമത്തിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഗറില്ല രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ പാകിസ്ഥാൻ പൗരന്മാര്‍ക്കും ഇന്ത്യൻ പൗരത്വം നല്‍കാൻ പ്രതിപക്ഷം തയ്യാറാണോയെന്നും മോദി വെല്ലുവിളിച്ചു. ജാര്‍ഖണ്ഡിലെ ഭര്‍ഹെയ്ത്തില്‍ നടന്ന പൊതുസമ്മേളന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ഗറില്ലാ രാഷ്ട്രീയമെന്ന് പ്രധാനമന്ത്രി
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി തെറ്റായ കാര്യങ്ങളാണ് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത്. രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസാണ്. ഇന്ത്യയിലെ പൗരന്മാരായ ഹിന്ദുക്കളേയോ മുസ്ലീങ്ങളേയോ സിഖുകളേയോ, ജൈനന്മാരെയോ ബൗദ്ധന്മാരെയോ പൗരത്വ ഭേദഗതി നിയമം ബാധിക്കില്ല. കോണ്‍ഗ്രസും അതിന്‍റെ സഖ്യകക്ഷികളും തെറ്റ് പ്രചരിപ്പിക്കുന്നു. ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുമെന്ന് പറയാനുള്ള ധൈര്യം കോണ്‍ഗ്രസിനുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. പൗരത്വ ഭേദഗതി നിയമത്തിന്‍റെ പേരില്‍ രാജ്യമെമ്പാടും പ്രതിഷേധം വ്യാപിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്. ജനാധിപത്യപരമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ ഒരേയൊരു വിശുദ്ധ ഗ്രന്ഥം ഇന്ത്യൻ ഭരണഘടനയാണ്. ഞങ്ങളുടെ നയങ്ങള്‍ക്കെതിരെ കോളജുകളില്‍ ജനാധിപത്യപരമായി സംവാദമാണ് വിദ്യാര്‍ഥികള്‍ നടത്തേണ്ടത്.നിങ്ങളെ ഞങ്ങള്‍ കേള്‍ക്കുന്നതായിരിക്കും. നിങ്ങളുടെ തോളത്തിരുന്ന് അര്‍ബൻ നക്സലുകളും ചില രാഷ്ട്രീയ പാര്‍ട്ടികളുമാണ് പ്രവര്‍ത്തിക്കുന്നതെന്നും മോദി പറഞ്ഞു.

Intro:Body:

https://www.aninews.in/news/national/general-news/pm-modi-accuses-congress-of-doing-guerrilla-politics-over-citizenship-act20191217162245/

Conclusion:
Last Updated : Dec 17, 2019, 5:43 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.