ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അജ്മീർ ഷെരീഫ് ദർഗയിലേക്ക് 'ചാദർ' കൈമാറി. സൂഫി സന്യാസികളായി കണക്കാക്കപ്പെടുന്ന ഡേർവിഷ് ജനതയുടെ വിശ്രമ കേന്ദ്രമാണ് ദർഗ . ഇവിടേക്ക് എത്തുന്ന സന്ദര്‍ശകര്‍ അവര്‍ക്ക് സമര്‍പ്പിക്കാൻ കൊണ്ടുവരുന്ന കമ്പിളി കൊണ്ട് നിർമ്മിച്ച തുണിയാണ് ചാദർ. അജ്മീർ ഷെരീഫ് സൂഫി ദേവാലയത്തിലെ പ്രതിനിധി സംഘത്തിന് മോദി 'ചാദർ' കൈമാറിയതിന്‍റെ ചിത്രങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസാണ് ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വിയും ചടങ്ങിൽ പങ്കെടുത്തു
അജ്മീർ ഷെരീഫ് ദർഗയിലേക്ക് പ്രധാനമന്ത്രി 'ചാദർ' കൈമാറി - ന്യൂഡല്‍ഹി
അജ്മീറിലെ ഖ്വാജ മൊയ്നുദ്ദീൻ ചിഷ്തിയുടെ ദേവാലയത്തിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച 'ചാദർ' കൈമാറിയത്
![അജ്മീർ ഷെരീഫ് ദർഗയിലേക്ക് പ്രധാനമന്ത്രി 'ചാദർ' കൈമാറി Ajmer Sharif dargah Khwaja Moinuddin Chishti of Ajmer Mukhtar Abbas Naqvi അജ്മീർ ഷെരീഫ് ദർഗയിലേക്ക് പ്രധാനമന്ത്രി 'ചാദർ' കൈമാറി ന്യൂഡല്‍ഹി ദർഗ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6156296-588-6156296-1582298518242.jpg?imwidth=3840)