ന്യൂഡൽഹി: ഇന്ത്യൻ പ്രവാസികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് അറബ് രാജ്യങ്ങളോട് നന്ദി പറഞ്ഞ് പ്രധാന മന്ത്രി നരേന്ദ്ര മോദി. കൊവിഡ് 19 സാഹചര്യം ചർച്ച ചെയ്യാനായി ചേർന്ന ജി 20 ഉച്ചകോടിക്കിടയിലാണ് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഖത്തർ സ്ഥാനപതി തമീം ബിൻ ഹമദ് അൽ താനിനും മോദി നന്ദി അറിയിച്ചത്. കൊവിഡ് വ്യാപനം തടയുന്നതിനും ആഗോള സാമ്പത്തിക മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനുമുള്ള മാർഗങ്ങൾ നേതാക്കൾ ചർച്ച ചെയ്തു. കൊവിഡ് പ്രതിസന്ധി പരിഹരിക്കാൻ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി നിൽക്കണമെന്ന് മോദി അഭ്യർഥിച്ചു. യുഎയിലെ ഇന്ത്യക്കാരുടെ ആരോഗ്യവും സംരക്ഷണവും ഉറപ്പുവരുത്തുമെന്ന് കിരീടാവകാശികൾ അറിയിച്ചു.
കൊവിഡ് പ്രതിസന്ധി; യുഎഇ, ഖത്തർ നേതാക്കൾക്ക് നന്ദി അറിയിച്ച് നരേന്ദ്രമോദി - ഖത്തർ
കൊവിഡ് വ്യാപനം തടയുന്നതിന് അടുത്ത ഏതാനും ആഴ്ചകൾ നിർണായകമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി