മുംബൈ: കൊവിഡ് 19 രോഗ പ്രതിരോധത്തിനായുള്ള ഫണ്ട് പിഎം കെയേഴ്‌സ് ഫണ്ട് എന്ന രീതിയില്‍ മാത്രം എടുത്ത് പറയുന്നത് സ്വയം പ്രമോഷനാണെന്ന് ആരോപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പൃഥി രാജ് ചവാന്‍. ട്വിറ്ററിലൂടെയാണ് ചവാന്‍ ആരോപണം ഉന്നയിച്ചത്.
ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുമ്പോള്‍ മറ്റ് ലോക രാജ്യങ്ങളൊന്നും പ്രസിഡന്‍റിന്‍റെ അല്ലെങ്കില്‍ പ്രധാനമന്ത്രിയുടെ പാക്കേജ് അല്ലെങ്കില്‍ ട്രംപ് പാക്കേജ് എന്ന് പറയാറില്ല. 1948ല്‍ പാകിസ്ഥാനിൽ നിന്നുള്ള അഭയാർഥികളെ സഹായിക്കുന്നതിനായി ജവഹർലാൽ നെഹ്‌റുവാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ആരംഭിച്ചത്.
നരേന്ദ്ര മോദിക്കൊഴികെ മുന്‍ പ്രധാനമന്ത്രിമാര്‍ക്ക് ആര്‍ക്കും ഇത്തരത്തില്‍ പാക്കേജ് പ്രഖ്യാപിക്കണമെന്ന് തോന്നിയിട്ടില്ല. കൊവിഡ് ഭീഷണിയെ നേരിടാൻ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് നിരവധി സ്ഥാപനങ്ങളും സെലിബ്രിറ്റികളും സംഭാവനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.