അഹമ്മദാബാദ്: ഗാന്ധിനഗറിലെ കലോൽ പ്രദേശത്ത് വാതക പൈപ്പ്‌ലൈൻ സ്ഫോടനത്തിൽ രണ്ട് വീടുകൾ തകർന്ന് രണ്ട് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.വാതക ചോർച്ചയെത്തുടർന്ന് പൈപ്പ് ലൈൻ പൊട്ടിത്തെറിക്കുകയായിരുന്നു.
പൊട്ടിത്തെറിച്ച പൈപ്പ് ലൈൻ തങ്ങളുടേതല്ലെന്നും സംസ്ഥാന സർക്കാറിന്‍റ ഉടമസ്ഥതിയിലുള്ളതാണെന്നും ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി) അറിയിച്ചു. അഗ്നിശമന യൂണീറ്റ് സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയതായും കൂടുതൽ നടപടികൾ സ്വീകരിക്കാൻ ദുരന്ത നിവാരണ സേനക്ക് നിർദേശം നൽകിയതായും ഒഎൻജിസി അറിയിച്ചു.