ETV Bharat / bharat

രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർധനവ് - പെട്രോൾ വില

പെട്രോൾ ലിറ്ററിന് 62 പൈസയും, ഡീസൽ ലിറ്ററിന് 64 പൈസയുമാണ് വർധിച്ചത്. എട്ട് ദിവസത്തിനുള്ളിൽ പെട്രോളിന് 4.52 രൂപയും ഡീസലിന് 4.64 രൂപയും വർധിച്ചു

petrol price  diesel price  price hike  ഡീസൽ വില  പെട്രോൾ വില  ഇന്ധന വില
രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർധനവ്
author img

By

Published : Jun 14, 2020, 1:00 PM IST

ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു. പെട്രോൾ ലിറ്ററിന് 62 പൈസയും ഡീസൽ ലിറ്ററിന് 64 പൈസയുമാണ് വർധിച്ചത്. എട്ട് ദിവസത്തിനുള്ളിൽ പെട്രോളിന് 4.52 രൂപയും ഡീസലിന് 4.64 രൂപയും വർധിച്ചു. ഡൽഹിയിൽ പെട്രോൾ നിരക്ക് 75.16 രൂപയിൽ നിന്ന് ലിറ്ററിന് 75.78 രൂപയായും ഡീസൽ നിരക്ക് 73.39 രൂപയിൽ നിന്ന് ലിറ്ററിന് 74.03 രൂപയായും ഉയർന്നു. രാജ്യത്തൊട്ടാകെയുള്ള നിരക്കുകൾ വർധിപ്പിച്ചു. വാറ്റ് നികുതി അനുസരിച്ച് ഓരോ സംസ്ഥാനത്തിനും നിരക്ക് വ്യത്യാസപ്പെടും. ജൂൺ ഏഴിന് എണ്ണക്കമ്പനികൾ ചെലവുകൾക്ക് അനുസൃതമായി പുതുക്കിയ വിലകൾ നിശ്ചയിച്ചതിന് ശേഷമുള്ള തുടർച്ചയായ എട്ടാമത്തെ വില വർധനവാണിത്.

പെട്രോളിനും ഡീസലിനുമുള്ള എക്സൈസ് തീരുവ അധികമായി ഉയർത്തുന്നതിനായി മാർച്ച് പകുതിയോടെ സർക്കാർ നിരക്ക് മരവിപ്പിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവ എക്സൈസ് തീരുവ വർധിപ്പിക്കുന്നതിന് പകരം അന്താരാഷ്ട്ര എണ്ണവില ഏറ്റവും താഴ്ന്ന നിലയിലായതിനാൽ റീട്ടെയിൽ നിരക്കിന്‍റെ ഇടിവിനെതിരെ ക്രമീകരണം നടത്തി. മാർച്ച് 14 ന് പെട്രോൾ, ഡീസൽ എക്സൈസ് തീരുവ ലിറ്ററിന് മൂന്ന് രൂപയും, മെയ് അഞ്ചിന് പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയുമാണ് സർക്കാർ ഉയർത്തിയത്. രണ്ട് വർധനവിലും സർക്കാരിന് അധിക നികുതി വരുമാനമായി രണ്ട് ലക്ഷം കോടി ലഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.