ന്യൂഡൽഹി: തുടർച്ചയായ മൂന്നാം ദിവസവും ഇന്ധനവിലയിൽ വർധനവ്. പെട്രോൾ ലിറ്ററിന് എട്ട് പൈസയും ഡീസലിന് 19 പൈസയുമാണ് വർധിച്ചത്. ഡൽഹിയിൽ പെട്രോളിന് 81.46 രൂപയും ഡീസലിന് 71.07 രൂപയുമാണ് വില. മൂന്ന് ദിവസത്തിനുള്ളിൽ പെട്രോളിന് 40 പൈസയും ഡീസലിന് 61 പൈസയും ഉയർന്നു. മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 88.09 രൂപയിൽ നിന്ന് 88.16 രൂപയായി ഉയർന്നു. ഡീസൽ നിരക്ക് 77.34 രൂപയിൽ നിന്ന് 77.54 രൂപയായി ഉയർന്നു.
പൊതുമേഖലാ എണ്ണ വിപണന കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നിവ അന്താരാഷ്‌ട്ര എണ്ണ വിലയുടെയും വിദേശനാണ്യ നിരക്കിന്‍റെയും അടിസ്ഥാനത്തിൽ പ്രതിദിനം പെട്രോൾ, ഡീസൽ നിരക്കുകൾ കൂട്ടുകയാണ്.