ന്യൂഡൽഹി: ഇ-ഫാർമസികൾക്ക് അനുകൂലമായ വെബ്‌സൈറ്റിൽ നിന്ന് ആരോഗ്യ സേതു ആപ്പ് വേർതിരിക്കാനുള്ള അപേക്ഷയിൽ കേന്ദ്രത്തിന് മറുപടി നൽകാനുള്ള സമയം നീട്ടി നൽകി ഡൽഹി ഹൈക്കോടതി. നിയമവിരുദ്ധമായ രീതിയിൽ ഇ-ഫാർമസികൾക്കായുള്ള മാർക്കറ്റിങ് ഉപകരണമായി ആപ്പിനെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ഹർജിയിൽ പറയുന്നത്. സൗത്ത് കെമിസ്റ്റ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനാണ് ഹർജി സമർപ്പിച്ചത്. കേസിന്‍റെ അടുത്ത വാദം ജൂൺ ഒമ്പതിലേക്ക് മാറ്റി.
വെബ്‌സൈറ്റിനെ ആരോഗ്യ സേതു ആപ്പുമായി ബന്ധിപ്പിക്കുമ്പോൾ അത് ഇ-ഫാർമസികളിൽ നിന്ന് മാത്രം മരുന്നുകൾ വാങ്ങാൻ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു. ഫാർമസി സ്റ്റോറുകളിൽ നിന്ന് ഹോം ഡെലിവറി സാധിക്കില്ലെന്നും ഇ-ഫാർമസികളിൽ നിന്ന് മാത്രം മരുന്നുകൾ വാങ്ങണമെന്ന ധാരണ ഇത് ഉണ്ടാക്കുന്നുവെന്ന് ഹർജിയിൽ പറയുന്നു.കേന്ദ്രസർക്കാർ വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷനിൽ വെബ്‌സൈറ്റിലേക്ക് ഒരു ലിങ്ക് നൽകുന്നത് വലിയ തുക നൽകുന്നതിന് തുല്യമാണ്. നിലവിലെ സമയങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പ്രാദേശിക ഫാർമസി സ്റ്റോറുകളിൽ നിന്നോ, ഹോം ഡെലിവറി വഴിയോ മരുന്നുകൾ വാങ്ങാമെന്നും ഹർജിയിൽ പറയുന്നു.