ന്യൂഡൽഹി: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയതോടെ ആസാദ്‌പൂർ മണ്ഡിയിൽ വൻ ജനത്തിരക്ക്. ഡൽഹി നഗരത്തിലെ ഏറ്റവും വലിയ മൊത്തക്കച്ചവട വിപണിയാണ് ആസാദ്‌പൂർ മണ്ഡി. സാമൂഹിക അകലം പാലിക്കാതെയാണ് പലരും പുറത്തിറങ്ങിയത്. മാർക്കറ്റിനുള്ളിൽ തടിച്ചുകൂടിയവർ മാസ്കുകൾ ധരിച്ചിരുന്നു. നഗരത്തിൽ ഗതാഗതത്തിരക്കും അനുഭവപ്പെട്ടു.
അതേസമയം 2,137 കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത്. ആദ്യമായാണ് ഇത്രയധികം കൊവിഡ് കേസുകൾ ഒറ്റ ദിവസത്തിൽ റിപ്പോർട്ട് ചെയ്യുന്നത്. ആകെ വൈറസ് ബാധിതരുടെ എണ്ണം 36,824 ആയി.