പാറ്റ്ന: രാജ്യത്ത് കൊവിഡ് 19 വ്യാപകമായ പശ്ചാത്തലത്തില്‍ കോടതി നടപടികള്‍ ചുരുക്കി പാറ്റ്ന ഹൈക്കോടതി. മാര്‍ച്ച് 31വരെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളില്‍ മാത്രമേ ഹൈക്കോടതി വാദം കേള്‍ക്കുകയുള്ളു. മാര്‍ച്ച് 17 നും 31നും ഇടയില്‍ ശേഷിക്കുന്ന കോടതി നടപടികള്‍ ഏപ്രില്‍ 4 മുതല്‍ പുനരാരംഭിക്കും. കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആളുകള്‍ കൂട്ടം കൂടുന്ന പരിപാടികള്‍ ഒഴിവാക്കണമെന്ന് മാര്‍ച്ച് 5 മുതല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ബിഹാര്‍ സര്‍ക്കാറും നടപടിയെടുത്തിരുന്നു. ഇത് പരിഗണിച്ചാണ് ഹൈക്കോടതി നടപടികള്‍ വെട്ടിച്ചുരുക്കിയതായി അധികൃതര്‍ പ്രസ്‌താവനയിറക്കിയത്.
കോടതി നടപടികള്‍ ചുരുക്കി പാറ്റ്ന ഹൈക്കോടതി
മാര്‍ച്ച് 31 വരെ പാറ്റ്ന ഹൈക്കോടതിയില്‍ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളില്‍ മാത്രം വാദം കേള്‍ക്കുകയുള്ളു.