പട്‌ന: ബിഹാറിലെ മുസാഫർപൂർ റെയിൽവേ സ്റ്റേഷനിൽ മരിച്ച് കിടക്കുന്ന അമ്മയെ ഉണർത്താൻ ശ്രമിക്കുന്ന കുഞ്ഞിന്‍റെ ദൃശ്യത്തിൽ സ്വമേധയാ നടപടിയെടുത്ത് പട്‌ന ഹൈക്കോടതി.എന്തുകൊണ്ടാണ് ഇത്തരമൊരു സംഭവം നടന്നതെന്ന് വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് എസ് കുമാർ എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് ബിഹാർ സർക്കാരിനോട് ആവശ്യപ്പെട്ടു.
ബുധനാഴ്ച വൈറലായ വീഡിയോയിൽ, മുസാഫർപൂർ റെയിൽവേ സ്റ്റേഷനിൽ മരിച്ച് കിടക്കുന്ന അമ്മയെ കുഞ്ഞ് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതായും അവരെ മൂടിയിരുന്ന തുണി വലിച്ച് മാറ്റുന്നതായും കാണാം. ഏറെ ചര്‍ച്ചയായ ഈ വിഷയത്തിലാണ് പട്‌ന ഹൈക്കോടതി ബിഹാര്‍ സര്‍ക്കാരിനോട് മറുപടി ആവശ്യപ്പെട്ടത്.