ETV Bharat / bharat

ഇന്ത്യ- ചൈന സംഘർഷത്തിൽ പാകിസ്ഥാന്‍റെ പങ്ക്

പാകിസ്ഥാന്‍ ചൈനയില്‍ നിന്നും നിരവധി സഹായങ്ങള്‍ സ്വീകരിക്കുകയും ഇന്ത്യ- പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തു. നിരവധി പ്രദേശങ്ങളില്‍ ഷെല്ലാക്രമണം നടത്തിയ പാകിസ്ഥാന്‍ സൈന്യം കനത്ത വെടിക്കോപ്പുകളും ഉപയോഗിക്കുകയുണ്ടായി.

Pakistans role between india china standoff  ഇന്ത്യ-ചൈന സംഘർഷത്തിൽ പാകിസ്ഥാന്‍റെ പങ്ക്  ഇന്ത്യ-ചൈന സംഘർഷം  india china standoff  Pakistans role between india china  പാകിസ്ഥാന്‍
ഇന്ത്യ-ചൈന
author img

By

Published : Aug 25, 2020, 7:19 PM IST

ചൈനയെ ഒരു സൂപ്പര്‍ പവറാക്കി മാറ്റുവാനുള്ള തിരക്കിലാണ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങ്. ചൈനയുടെ സാമ്പത്തികമായ പുരോഗതി ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഇന്നിപ്പോള്‍ നിരവധി രാജ്യങ്ങള്‍ ചൈനീസ് ഉല്‍പ്പന്നങ്ങളെ ആശ്രയിച്ചാണ് കഴിയുന്നത്. ലോകത്തെ നിരവധി വ്യവസ്ഥാപിത സമ്പദ്‌വ്യവസ്ഥകളെ മറികടന്നു കൊണ്ട് രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ചൈന മാറി കഴിഞ്ഞു.

ബെല്‍റ്റ് ആന്‍റ് റോഡ് ഇനീഷേറ്റീവ് (ബി ആര്‍ ഐ) എന്ന ഷിയുടെ സ്വപ്ന പദ്ധതിയില്‍ ഭാഗമാകുവാന്‍ വിസമ്മതിച്ചതിനാല്‍ ഇന്ത്യയോട് അത്ര രസത്തിലല്ല ചൈന. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, മധ്യ പൂര്‍വേഷ്യ, അമേരിക്ക എന്നിവിടങ്ങളിലൂടെ കടന്നു പോകുന്ന ഒരു പദ്ധതിയാണ് അത്. വിശാലമാക്കുക എന്ന തന്ത്രം തങ്ങളുടെ മുഖമുദ്രയാക്കി മാറ്റിയിട്ടുള്ള രാജ്യമെന്ന നിലയില്‍ ചൈന ബി ആര്‍ ഐ യിലൂടെ തങ്ങളുടെ സ്വാധീനം പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഇതുവഴി ശ്രീലങ്കയിലെ ഹമ്പന്‍ ടോട്ട തുറമുഖവും പാകിസ്ഥാനിലെ ഗൊദര്‍ തുറമുഖവുമൊക്കെ ചൈന തങ്ങളുടെ സ്വാധീന വലയത്തിനുള്ളിലാക്കി കഴിഞ്ഞു എന്നുള്ളത് ഏതാനും ഉദാഹരണങ്ങള്‍ മാത്രം.

മേയ് മാസത്തില്‍ തായ്‌വാനിലെ പ്രസിഡന്‍റിന്‍റെ വിർച്ച്വൽ സത്യപ്രതിഞ്ജ ചടങ്ങില്‍ പങ്കെടുക്കുവാനായി ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബി ജെ പി) രണ്ട് പ്രമുഖ പാര്‍ലമെന്‍റ് അംഗങ്ങളെ ക്ഷണിക്കുകയുണ്ടായി. ജൂണില്‍ ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കുവാനായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ക്ഷണിച്ചു. മാത്രമല്ല, ഇന്ത്യ-ചൈനാ സംഘര്‍ഷങ്ങളെ കുറിച്ച് ട്രംപ് മോദിയുമായി ടെലിഫോണിലൂടെ ചര്‍ച്ചകളും നടത്തി. ജൂണില്‍ വീണ്ടും ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസനുമായി മോദി ഒരു വിര്‍ച്ച്വല്‍ ഉച്ചകോടി സമ്മേളനവും നടത്തി. കൊറോണ വൈറസ് പടരുവാന്‍ കാരണമായത് ചൈനയുടെ നടപടികള്‍ മൂലമാണെന്ന് ആരോപിച്ചതിനാല്‍ ഓസ്‌ട്രേലിയയ്ക്കും ചൈനയ്ക്കും ഇടയിലെ ബന്ധം സംഘര്‍ഷ ഭരിതമാണ്. ഇന്ത്യ സാവധാനമെങ്കിലും നിശ്ചയമായും അമേരിക്കയോട് അടുത്തു കൊണ്ടിരിക്കയാണ് എന്ന് ചൈന കരുതുന്നു.

തങ്ങളുടെ സാമ്പത്തിക ശക്തി പ്രകടിപ്പിച്ചു കഴിഞ്ഞതിനു ശേഷം സൈനിക ശക്തിയും പുറത്തു കാട്ടണമെന്ന് ചൈന ആഗ്രഹിച്ചു. അതിനാല്‍ ദക്ഷിണ ചൈനാ കടലില്‍ തയ്‌വാനേയും വിയറ്റ്‌നാമിനേയും ജപ്പാനേയും തങ്ങളുടെ കരുത്ത് കാട്ടി ഭീഷണിപ്പെടുത്തിയ ചൈന ഇന്ത്യന്‍ അതിര്‍ത്തികളിലേക്കും കടന്നു കയറുകയും ഇന്ത്യയെ അപമാനിക്കുക എന്നുള്ള ഗൂഢ ലക്ഷ്യം വെച്ച് കുറെ പ്രദേശങ്ങള്‍ കയ്യടക്കുകയും ചെയ്തു. ഗല്‍വാന്‍ താഴ്‌വരയില്‍ പി എല്‍ എ സേനകള്‍ കടന്നു കയറി എന്നു മാത്രമല്ല, കമാന്‍ഡര്‍ തലത്തിലുള്ള നിരവധി ചര്‍ച്ചകള്‍ക്കും, രാജ്യത്തിന്‍റെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനയുടെ തന്‍റെ സമശീര്‍ഷനുമായി അനുരഞ്ജന ശ്രമങ്ങള്‍ നടത്തുകയും ചെയ്ത ശേഷം ഇരു രാജ്യങ്ങളും സേനകളെ തങ്ങളുടെ യഥാര്‍ത്ഥ താവളങ്ങളിലേക്ക് പിന്‍ വലിക്കാമെന്നും സമ്മതിക്കുകയുമുണ്ടായി. പക്ഷെ ചില ഭാഗങ്ങളില്‍ പിന്‍ വാങ്ങിയ ചൈനക്കാര്‍ സേനാ പിന്മാറ്റം പൂര്‍ണ്ണമാക്കിയില്ല. ഇന്ത്യന്‍ സൈന്യം റോന്ത് ചുറ്റാറുള്ള ചില മേഖലകളില്‍ ഇപ്പോഴും ചൈനയുടെ നിയന്ത്രണം തുടരുകയാണ്.

അതേസമയം ഇന്ത്യയുമായി എപ്പോഴും ആഴത്തിലുള്ള ശത്രുത കാത്തു സൂക്ഷിച്ചു പോന്ന പാക്കിസ്ഥാന്‍ ചൈനയില്‍ നിന്നും നിരവധി സഹായങ്ങള്‍ സ്വീകരിക്കുകയും ഇന്ത്യ- പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തു. നിരവധി പ്രദേശങ്ങളില്‍ ഷെല്ലാക്രമണം നടത്തിയ പാകിസ്ഥാന്‍ സൈന്യം കനത്ത വെടിക്കോപ്പുകളും ഉപയോഗിക്കുകയുണ്ടായി. 2020 ജൂണില്‍ അതിര്‍ത്തി രക്ഷാസേന (ബി എസ് എഫ്) ഭീകരര്‍ക്ക് ആയുധങ്ങളും വെടിക്കോപ്പുകളുമായി വന്ന ഒരു പാകിസ്ഥാന്‍ ഡ്രോണിനെ വെടിവെച്ചിട്ടു. പാകിസ്ഥാന്‍റെ ഇന്‍റര്‍ സര്‍വ്വീസസ് ഇന്‍റലിജന്‍സ് (ഐ എസ് ഐ) പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകരര്‍ക്കായിരുന്നു ആയുധങ്ങള്‍ കൈമാറാന്‍ ശ്രമിച്ചത്. ജൂണില്‍ മാത്രം ഏതാണ്ട് 150 വെടി നിര്‍ത്തല്‍ ലംഘനം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കനത്ത വെടിവെയ്പ്പിന്‍റെ മറവില്‍ ഭീകരര്‍ക്ക് നുഴഞ്ഞു കയറുവാനുള്ള നിരവധി അവസരങ്ങള്‍ പാകിസ്ഥാന്‍ നടത്തുകയുണ്ടായി.

അതേസമയം 2020 ഓഗസ്റ്റ് 4ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ജമ്മു-കശ്മീരിനേയും, ഗുജറാത്തിലെ ജുനഗഡിനേയും പാകിസ്ഥാന്‍റെ ഭാഗമാക്കി മാറ്റി കൊണ്ടുള്ള ഒരു പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കി. ജമ്മു കശ്മീരില്‍ 370-ആം വകുപ്പ് റദ്ദാക്കിയതിന്‍റെ ഒന്നാം വാര്‍ഷിക ദിനത്തിന് തൊട്ടു തലേനാള്‍ എന്നതിനാലാണ് ഇമ്രാന്‍ഖാന്‍ ഓഗസ്റ്റ് 4 ഇതിനായി തിരഞ്ഞെടുത്തത്. കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളയുന്ന തീരുമാനമായിരുന്നു 370-ആം വകുപ്പിന്‍റെ റദ്ദാക്കല്‍. സംസ്ഥാനത്തെ അതോടു കൂടി ലഡാക്ക്, ജമ്മു-കശ്മീര്‍ എന്നിങ്ങനെയുള്ള രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റി കേന്ദ്ര സര്‍ക്കാരിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കൊണ്ടു വരികയും ചെയ്തു.

370 ആം വകുപ്പ് റദ്ദാക്കിയപ്പോള്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പരാജയപ്പെട്ടതിന്‍റെ പേരില്‍ നിലവിലുള്ള സര്‍ക്കാരിനോട് രാജ്യത്തെ ജനങ്ങള്‍ക്കുണ്ടായ കടുത്ത അതൃപ്തി ഇല്ലാതാക്കി അവരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയായിരുന്നു ഇമ്രാന്‍ സര്‍ക്കാര്‍ ഈ ഭൂപടം പുറത്തിറക്കിയത്. 370--ാം വകുപ്പ് റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനത്തിനുള്ള ശരിയായ പ്രതികരണമാണ് ഈ രാഷ്ട്രീയ ഭൂപടം എന്ന് ഇസ്ലാമാബാദ് ഉയര്‍ത്തി കാട്ടി. മന്ത്രിസഭയുടെ അംഗീകാരം നേടിയ പുതിയ ഭൂപടം സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി മാറുമെന്നും ഇമ്രാന്‍ഖാന്‍ പറയുകയുണ്ടായി. പുതിയ ഭൂപടത്തെ അഭിനന്ദിച്ച പാകിസ്ഥാന്‍ വിദേശ കാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി “അനിതര സാധാരണമായ നടപടി'' എന്നാണ് അതിനെ വിശേഷിപ്പിച്ചത്. അതിശക്തമായ വാക്കുകളിലുള്ള ഒരു ഹ്രസ്വമായ പത്രകുറിപ്പിലൂടെ ഇന്ത്യയുടെ വിദേശ കാര്യ മന്ത്രാലയം അതിനെതിരെ പ്രതികരിച്ചു. “ഇന്ത്യന്‍ സംസ്ഥാനമായ ഗുജറാത്തിലേയും, നമ്മുടെ കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു-കശ്മീരിലെയും ലഡാക്കിലെയും മേഖലകള്‍ക്ക് മേല്‍ അന്യായമായ അവകാശങ്ങള്‍ ഉന്നയിക്കുന്ന ഈ നീക്കം രാഷ്ട്രീയ അസംബന്ധം മാത്രമാണ്. ഈ പരിഹാസ്യമായ നടപടികള്‍ക്ക് നിയമ സാധ്യതയോ അന്താരാഷ്ട്ര വിശാസ്യതയോ ഇല്ല.'' പ്രസ്താവന പറഞ്ഞു.

ഓഗസ്റ്റ് 5നോ അല്ലെങ്കില്‍ അതിനു തൊട്ടു മുന്‍പോ കശ്മീരില്‍ വലിയ ഭീകരാക്രമണങ്ങള്‍ നടത്തണമെന്ന് പാക്കിസ്ഥാന ആഗ്രഹിച്ചു എങ്കിലും അത് പരാജയപ്പെട്ടു. ഇന്ത്യയുടെ സുരക്ഷാ സേനകള്‍ ജയ്ഷേ മുഹമ്മദ്, ലഷ്‌കർ ഇ തയ്ബാ, അന്‍സാര്‍ ഗസ്വത്തുല്‍, ഇസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവയടക്കമുള്ള സംഘടനകളുടെ ഉന്നത കമാന്‍ഡര്‍മാരെ അടക്കം നിരവധി ഭീകരരെ തുടച്ചു നീക്കി കൊണ്ടാണ് ഈ ശ്രമം പരാജയപ്പെടുത്തിയത്. “ഓള്‍ ഔട്ട്'', 'വളഞ്ഞിട്ട് തിരയുക'' എന്നിങ്ങനെയുള്ള ഓപ്പറേഷനുകളിലൂടേയാണ് ഈ നേട്ടം സുരക്ഷാ സേനകള്‍ കൈവരിച്ചത്. ഏതാണ്ട് 300-ഓളം ഐ എസ് ഐ പരിശീലനം ലഭിച്ച ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുവാന്‍ പാക് അതിര്‍ത്തിയില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇന്ത്യന്‍ സുരക്ഷാ സേനകളുടെ ശക്തമായ ജാഗ്രത മൂലം അവര്‍ക്ക് നുഴഞ്ഞു കയറുവാന്‍ കഴിഞ്ഞില്ല.

പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കി പാകിസ്ഥാന്‍ ചൈനയേയും പ്രീണിപ്പിച്ചു. നിലവില്‍ തന്നെ അതിര്‍ത്തിയില്‍ ഇന്ത്യാ ചൈന സേനകള്‍ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട് നില്‍ക്കുന്നതിനാല്‍ പ്രത്യേകിച്ചും അവര്‍ക്കിത് ഏറെ രസിച്ചു കാണും. ജൂലൈ 15, 16 തീയതികളിലായി ഇരു രാജ്യങ്ങളിലേയും സേനകള്‍ ഏറ്റുമുട്ടിയപ്പോള്‍ ഒരു കേണല്‍ അടക്കം 20 ഇന്ത്യന്‍ സൈനികരാണ് ജീവന്‍ ബലിയര്‍പ്പിച്ചത്. ചൈന തങ്ങളുടെ ഭാഗത്തുണ്ടായ ആള്‍നാശത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും ഒരു ഓഫീസറടക്കം 40-ലധികം ഭടന്മാരെ അവര്‍ക്ക് നഷ്ടപ്പെട്ടതായാണ് പി എല്‍ എ യെ അടുത്തറിയുന്ന സ്രോതസ്സുകള്‍ വ്യക്തമാക്കിയത്.

രാഷ്ട്രീയ ഭൂപടത്തിന്‍റെ കാര്യത്തില്‍ പാക്കിസ്ഥാന്‍ നേപ്പാളിനെ അനുകരിക്കുകയായിരുന്നു. ചൈനയുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി ഇന്ത്യന്‍ പ്രദേശങ്ങളായ ലിമ്പിയാതുര, ലിപുലേക്ക്, കാലാപാനി എന്നിവ നേപ്പാളിന്റെ ഭാഗമാക്കി കൊണ്ടുള്ള ഒരു പുതിയ രാഷ്ട്രീയ ഭൂപടം നേപ്പാളും പുറത്തിറക്കുകയുണ്ടായി. മാത്രമല്ല, ചൈനയുടെ അധിനിവേശത്തിലാണ് എന്നതിനാല്‍ ഷക്‌സ്ഗം താഴ്‌വരയും അക്‌സായ് ചിന്നും തങ്ങളുടെ ഭൂപടത്തില്‍ കാട്ടിയതുമില്ല ഇസ്ലാമാബാദ്.

എന്നാല്‍ തങ്ങള്‍ ഒരു സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോയ് കൊണ്ടിരിക്കുകയാണെന്നും സൗദി അറേബ്ബ്യയും യു എ ഇ യും അന്താരാഷ്ട്ര നാണയ നിധിയും (ഐ എം എഫ്), ചൈനയും നല്‍കി വരുന്ന സഹായങ്ങളിലൂടേയും വായ്പകളിലൂടേയുമാണ് നില നിന്നു പോരുന്നതെന്നും പാക്കിസ്ഥാന്‍ തിരിച്ചറിയണം. ഫിനാന്‍ഷ്യല്‍ ആക്ഷ്ന്‍ ടാസ്‌ക് ഫോഴ്‌സിന്‍റെ (എഫ് എ ടി എഫ്) “ഗ്രേ പട്ടികയില്‍” പെടുന്നതിനാല്‍ ഐ എം എഫ് അനുവദിച്ച വായ്പ പാക്കിസ്ഥാനെ ദുസ്ഥിതിയിലാക്കും. മാത്രമല്ല, ഭീകര സംഘടനകളെ സഹായിക്കുകയും വളരാന്‍ അനുവദിക്കുകയും ചെയ്യുന്നത് നിര്‍ത്തിയില്ലെങ്കില്‍ പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ തന്നെ പെടുത്തുമെന്ന് എഫ് എ ടി എഫ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

തങ്ങളുടെ മേഖല വിശാലമാക്കുക മുഖമുദ്രയാക്കിയിട്ടുള്ള രാജ്യമാണ് ചൈന എന്നതിനാല്‍ വായ്പ തിരിച്ചടയ്ക്കുവാന്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടാല്‍ അവരുടെ പ്രദേശങ്ങള്‍ പലതും ചൈന കൈവശമാക്കിയേക്കും. ഗ്വദര്‍ തുറമുഖം, ബലൂചിസ്ഥാനിലെ ധാതു ലവണ സമ്പത്തുകള്‍, ഗില്‍ജിറ്റിലേയും ബാള്‍ട്ടിസ്ഥാനിലേയും കൃഷിക്ക് അനുയോജ്യമായ സ്ഥലങ്ങളുമൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യയെ ഭീഷണിപ്പെടുത്തുവാനുള്ള ചൈനയുടെ ശ്രമം പരാജയപ്പെട്ടിരിക്കുന്നു. 2020 ഏപ്രിലിലെ യഥാര്‍ത്ഥ താവളങ്ങളിലേക്ക് തിരിച്ചു പോകണമെന്ന് ബീജിങ്ങിനോട് ഇന്ത്യ വ്യക്തമാക്കി കഴിഞ്ഞു. കരസേനയെ മാത്രമല്ല, നാവിക സേന വിമാനങ്ങളേയും മുന്നണി പ്രദേശങ്ങളില്‍ വിന്യസിച്ചിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ അഭ്യര്‍ത്ഥന മാനിച്ചു കൊണ്ട് സമയമാകുന്നതിനു മുന്‍പ് തന്നെ അഞ്ച് റഫേല്‍ വിമാനങ്ങള്‍ ഫ്രാന്‍സ് ഇന്ത്യക്ക് നല്‍കി കഴിഞ്ഞു. യു എസ് എ, വിയറ്റ്‌നാം, ജപ്പാന്‍, ഓസ്‌ട്രേലിയ, യു കെ തയ്‌വാന്‍ എന്നിങ്ങനെയുള്ള നിരവധി രാജ്യങ്ങള്‍ ഇന്ത്യക്ക് തങ്ങളുടെ പിന്തുണ നല്‍കി കഴിഞ്ഞു. അതിനാല്‍ പൂര്‍ണ്ണമായ പിന്‍ മാറ്റത്തിലേക്ക് ചൈന ഇനിയും കുറച്ച് സമയമെടുക്കുമെങ്കിലും അവര്‍ പിന്‍ വാങ്ങുമെന്നുള്ള കാര്യം ഉറപ്പാണ്. മാത്രമല്ല, രാജ്യത്ത് കടുത്ത എതിര്‍പ്പുകള്‍ നേരിട്ടു വരികയാണ് പ്രസിഡന്‍റ് ഷി ജിന്‍ പിങ്ങ് എന്ന് വിശകലന വിദ്ഗധര്‍ അഭിപ്രായപ്പെടുന്നു. രാജ്യത്ത് നേരിടുന്ന ദൈനം ദിന പ്രശ്‌നങ്ങളില്‍ നിന്നും പൊതു ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാനാണ് ഷി ഇന്ത്യയെ ആക്രമിച്ചതെന്നും അവര്‍ വിലയിരുത്തുന്നു.

ചൈന ഇന്ത്യയെ വരുതിയിലാക്കുമെന്നും തനിക്ക് ആഭ്യന്തര പിന്തുണ നേടിയെടുക്കാന്‍ കഴിയുമെന്നും തുടക്കത്തില്‍ കരുതിയ ഇമ്രാന്‍ഖാന്‍ പക്ഷെ ഇത്തരമൊരു കടുത്ത പ്രതികരണം ഇന്ത്യയില്‍ നിന്നും ഉണ്ടാകുമെന്ന് ചൈനയും പാകിസ്ഥാനും ഒരുപോലെ പ്രതീക്ഷിച്ചില്ല. മാത്രമല്ല, ഇന്ത്യക്ക് ഇപ്പോള്‍ ലഭിച്ചു വരുന്ന അന്താരാഷ്ട്ര പിന്തുണയുടെ അളവും അവര്‍ പ്രതീക്ഷിച്ചതല്ല. അതിനാല്‍ ചൈന ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് എടുത്തു ചാടില്ല എന്നുള്ള കാര്യം ഇപ്പോള്‍ ഏതാണ്ടൊക്കെ ഉറപ്പായി കഴിഞ്ഞു. ചൈനയും ഇന്ത്യയും ഒരുപോലെ തങ്ങളുടെ സേനകളെ പിന്‍വലിക്കും.

370-ാം വകുപ്പ് റദ്ദാക്കിയപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ അവമതിക്കുന്നതിൽ പാകിസ്ഥാന്‍ പരാജയപ്പെട്ടു. അതിനാല്‍ ഇനി പാകിസ്ഥാന്‍ തങ്ങളുടെ ആഭ്യന്തര പ്രശ്‌നങ്ങളെ നിയന്ത്രിച്ചു നിര്‍ത്തുവാനുള്ള ശ്രമങ്ങളില്‍ വ്യാപൃതരാവുകയും അതോടൊപ്പം ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്‍റെയും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുകയും ചെയ്യണം. ബലൂചിസ്ഥാനില്‍ നിരവധി വികടന സംഘടനകളാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഈയിടെ ബലൂച്, സിന്ധി ദേശീയ വാദികള്‍ കൈകോര്‍ത്തിരിക്കുന്നു. അതിനാല്‍ ഇന്ത്യക്കെതിരെ ചൈനയുടെ ഭാഗമായി മാറുന്നതിനു പകരം പാകിസ്ഥാന്‍ അവരുടെ സാമ്പത്തിക, ക്രമ സമാധാന സ്ഥിതി ഗതികള്‍ മെച്ചപ്പെടുത്തുവാനാണ് ശ്രമിക്കേണ്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.