ഇന്ത്യയും - പാകിസ്ഥാനും തമ്മിലുളള സംഘർഷം മൂർച്ഛിക്കുമ്പോള്‍ ഇരു പക്ഷത്തുമുളള രണ്ട് യുദ്ധ വിമാനങ്ങളും വാർത്തകളിൽ നിറയുകയാണ്. പാകിസ്ഥാന്‍റെ പക്കലുളള എഫ്- 16 നെ നേരിടാൻ ഇന്ത്യയുടെ പക്കലുളളത് സുഖോയ് 30 നാണ്.
കരുത്തിന്‍റെയും സാങ്കേതിക വിദ്യയുടെയും കാര്യത്തിൽ എഫ് 16 നേക്കാള്‍ ഒരു പടി മുന്നിലാണ് സുഖോയ്. റഷ്യൻ ടെക്നോളജിയിൽ നിർമ്മിച്ച സുഖോയ് വിമാനം കഴിഞ്ഞ 15 വർഷമായി ഇന്ത്യൻ വ്യോമ സേനയുടെ ഭാഗമാണ്. 2002 ലാണ് ഇന്ത്യക്ക് ആദ്യ സുഖോയ് വിമാനം ലഭിക്കുന്നത്. 2004 ൽ ഹിന്ദുസ്ഥാൻ എയറനോട്ടിക്കൽ ലിമിറ്റഡ് സ്വന്തമായി നിർമ്മിച്ച സുഖോയ് പോർ വിമാനങ്ങള്‍ ഇന്ത്യയുടെ ഭാഗമായി. ഒറ്റ എഞ്ചിനുളള എഫ് 16 നാകട്ടെ അമേരിക്കയാണ് നിർമ്മിച്ചത്. വേഗതയിലും, റെയിഞ്ചിലും സുഖോയിയേക്കാള്‍ അൽപ്പം മേൽക്കോയ്മയുണ്ട് എഫ് 16ന് . ഇരു വിമാനങ്ങളുടെയും മറ്റ് സവിശേഷതകള്‍ ഇങ്ങനെയാണ്
സുഖോയ് 30
ബിൽറ്റ് ഇൻ സിംഗിൾ ബാരൽ 30 എംഎം 150 റൗണ്ട് ഉപയോഗിക്കാവുന്ന ജിഎസ്എച്ച് 301 ഗൺ 6 ഗൈഡഡ് എയർ ടു സർഫസ് മിസൈൽസ് 6 ഗൈഡഡ് ലേസർ ബോംബുകൾ 8 എയർ ടു സർഫസ് മിസൈൽസ് 8500 കിലോഗ്രാം വരെയുളള ക്ലസ്റ്റർ ബോംബുകൾ 80 അൺഗൈഡഡ് റോക്കറ്റ്സ് 8000 കിലോഗ്രാം വരെയുളള പേലോഡ്സ് എന്നിവയാണ് സുഖോയുടെ പ്രത്യേകതകൾ.
10 മീറ്ററാണ് സുഖോയ്യുടെ ചിറകിന്‍റെ വലിപ്പം. മണിക്കൂറിൽ 2129 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനാകും, 38,800 കിലോഗ്രാം ഭാരം വരെ പരമാവധി ഉൾക്കൊള്ളും ഒപ്പം 3000 കിലോമീറ്റർ പരിധിയിൽ
56800 ഫീറ്റ് ഉയരത്തിൽ പറക്കാനും സുഖോയ്ക്ക് കഴിയും.
എഫ്-16
എം 61എ1 ,20 എംഎം മൾട്ടിബാരൽ പീരങ്കി ,500 റൗണ്ട് ഉപയോഗിക്കാവുന്നത്. 6 എയർ ടു എയർ മിസൈലുകൾ.പഴയ എയർ ടു എയർ ,എയർ ടു എയർ സർഫസ് ആയുധങ്ങൾ ഉപയോഗിക്കാം. ഇലക്ട്രോണിക് പ്രതിരോധമാർഗങ്ങളുമുണ്ട്.
15 മീറ്ററാണ് എഫ്-16 ചിറകിന്‍റെ വലുപ്പം. മണിക്കൂറിൽ 2414 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനാകും. ഉൾക്കൊളളാവുന്ന പരമാവധി ഭാരം 21,772 കിലോഗ്രാം. 3222 കിലോമീറ്റർ പരിധിയിൽ 50000 ഫീറ്റ് ഉയരത്തിൽ പറക്കാനും എഫ്-16 നാകും.