ETV Bharat / automobile-and-gadgets

മീഡിയാടെക് ഡൈമൻസിറ്റിയുടെ കരുത്തിൽ പോക്കോയുടെ പുതിയ സ്‌മാർട്ട്‌ഫോണുകൾ: ഒട്ടനവധി ഫീച്ചറുകളും - POCO X7 SERIES LAUNCHED

പോക്കോ എക്‌സ്‌ 7, പോക്കോ എക്‌സ്‌ 7 പ്രോ സ്‌മാർട്ട്‌ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വിലയും ഫീച്ചറുകളും അറിയാം.

POCO X7 PRO PRICE  POCO X7 PRO FEATURES  പോക്കോ എക്‌സ് 7 പ്രോ  പോക്കോ
Poco X7 Series Launched in India (Credit: Poco India)
author img

By ETV Bharat Tech Team

Published : 4 hours ago

ഹൈദരാബാദ്: പോക്കോ എക്‌സ്‌ 7 സീരീസ് സ്‌മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. പോക്കോ എക്‌സ്‌ 7, പോക്കോ എക്‌സ്‌ 7 പ്രോ എന്നീ സ്‌മാർട്ട്‌ഫോണുകളാണ് ഈ ലൈനപ്പിൽ പുറത്തിറക്കിയത്. മീഡിയാടെക് ഡൈമൻസിറ്റി 7300 അൾട്രാ ചിപ്‌സെറ്റിന്‍റെ കരുത്തിൽ വരുന്ന അടിസ്ഥാന മോഡലുകളും, മീഡിയാടെക് ഡൈമൻസിറ്റി 8400 അൾട്രാ SoC ചിപ്‌സെറ്റിന്‍റെ കരുത്തിൽ വരുന്ന പ്രോ മോഡലുമാണ് ഇന്നലെ (ജനുവരി 9) വിപണിയിൽ അവതരിപ്പിച്ചത്.

ബാറ്ററി:
പോക്കോ എക്‌സ്‌ 7 പ്രോയ്‌ക്ക് 6,550 എംഎഎച്ച് ബാറ്ററിയും ബേസിക് മോഡലിന് 5,500 ബാറ്ററിയുമാണ് നൽകിയിരിക്കുന്നത്. പ്രോ മോഡൽ 90 വാട്ട് വയേർഡ് ഹൈപ്പർ ചാർജിങ് പിന്തുണയ്‌ക്കുമ്പോൾ ബേസിക് മോഡൽ 45 വാട്ട് വയേർഡ് ചാർജിങ് പിന്തുണയ്‌ക്കും. പ്രോ മോഡൽ 47 മിനിറ്റിനുള്ളിൽ ഫോൺ പൂജ്യത്തിൽ നിന്ന് 100 ശതമാനം വരെ ചാർജ് ചെയ്യാനാകും.

വില:
8GB + 128GB, 8GB + 256GB എന്നീ സ്റ്റോറേജ് ഓപ്‌ഷനുകളിലാണ് പോക്കോ എക്‌സ് 7 ലഭ്യമാവുക. 8GB + 128GB വേരിയന്‍റിന് 21,999 രൂപയാണ് വില. 12GB + 256GB വേരിയന്‍റിന് 23,999 രൂപയാണ് വില. കോസ്‌മിക് സിൽവർ, ഗ്ലേസിയർ ഗ്രീൻ, പോക്കോ യെല്ലോ എന്നീ ഷേഡുകളിലാണ് ഫോൺ ലഭ്യമാവുക.

പോക്കോ എക്‌സ് 7 പ്രോ 8GB + 256 GB, 12GB + 256GB എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്‌ഷനുകളിൽ ലഭ്യമാകും. 8GB + 256GB വേരിയന്‍റിന് 26,999 രൂപയും, 12GB + 256GB വേരിയന്‍റിന് 28,999 രൂപയുമാണ് വില. നെബുല ഗ്രീൻ, ഒബ്‌സിഡിയൻ ബ്ലാക്ക്, പോക്കോ യെല്ലോ എന്നീ നിറങ്ങളിലാണ് പോക്കോ എക്‌സ് 7 പ്രോ ലഭ്യമാവുക.

പ്രോ മോഡൽ ഫെബ്രുവരി 14 മുതലും ബേസിക് മോഡൽ ഫെബ്രുവരി 17 മുതലും ഫ്ലിപ്‌കാർട്ടിൽ വിൽപ്പനയ്‌ക്കെത്തും. ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾക്ക് 2,000 രൂപയുടെ ബാങ്ക് ഓഫർ ലഭിക്കും. കൂടാതെ പോക്കോ എക്‌സ് 7 പ്രോ വാങ്ങുന്നവർക്ക് വിൽപ്പനയുടെ ആദ്യ ദിവസം തന്നെ 1,000 രൂപയുടെ കൂപ്പൺ വഴി അധിക കിഴിവും ലഭിക്കും.

സവിശേഷതകൾ:
120 ഹെട്‌സ് റിഫ്രഷ് റേറ്റ്, 240 ഹെട്‌സ് ടച്ച് സാംപ്ലിങ് റേറ്റ്, 3,000 nits പീക്ക് ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്‌ടസ് 2 സംരക്ഷണം എന്നിങ്ങനെ നിരവധി ഫീച്ചറുകളടങ്ങുന്നതാണ് പോക്കോ എക്‌സ് 7 പ്രോ ഫോണിലെ ഡിസ്‌പ്ലേ. 6.67 ഇഞ്ച് 1.5K കർവ്ഡ് AMOLED ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. അതേസമയം, പ്രോ വേരിയന്‍റിൽ 3,200nits പീക്ക് ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയുള്ള 6.73 ഇഞ്ച് 1.5K ഫ്ലാറ്റ് AMOLED ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. റിഫ്രഷ് റേറ്റും ടച്ച് സാംപ്ലിങ് റേറ്റും ഇരുമോഡലുകളിലും സമാനമാണ്.

അടിസ്ഥാന മോഡൽ മീഡിയാടെക് ഡൈമൻസിറ്റി 7300 അൾട്രാ ചിപ്‌സെറ്റിൽ പ്രവർത്തിക്കുമ്പോൾ, പ്രോ വേരിയന്‍റിൽ ലഭ്യമാകുക മീഡിയടെക് ഡൈമെൻസിറ്റി 8400 അൾട്രാ SoC ആണ്. LPDDR4X റാമിനെയും UFS 2.2 ഓൺബോർഡ് സ്റ്റോറേജിനെയും പിന്തുണയ്ക്കുന്നതാണ് ബേസിക് മോഡൽ. അതേസമയം പ്രോ മോഡൽ ആൻഡ്രോയിഡ് 14 അധിഷ്‌ഠിത ഹൈപ്പർഒഎസിലാണ് ഫോൺ പ്രവർത്തിക്കുക.

ആൻഡ്രോയിഡ് 15 അധിഷ്‌ഠിത ഹൈപ്പർഒഎസ് 2.0 ഔട്ട്-ഓഫ്-ദി-ബോക്‌സിൽ പ്രവർത്തിക്കും. LPDDR5X റാമിനും UFS 4.0 സ്റ്റോറേജിനും പിന്തുണയ്‌ക്കുന്നതാണ് പോക്കോ എക്‌സ്‌ 7 പ്രോ. മൂന്ന് വർഷത്തെ OS അപ്‌ഗ്രേഡുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും രണ്ട് ഫോണുകളിലും ലഭിക്കും. പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കുന്നതിനായി ഈ സീരീസിലെ ഫോണുകൾക്ക് IP66, IP68, IP69 എന്നീ റേറ്റിങുകൾ ലഭിക്കും.

ക്യാമറ:

പോക്കോ എക്‌സ് 7 മോഡലിൽ OIS, EIS എന്നിവയുള്ള 50 എംപി പ്രൈമറി റിയർ സെൻസർ ഉണ്ട്. അതേസമയം പ്രോ മോഡലിൽ 50 എംപി സോണി LYT-600 മെയിൻ സെൻസർ നൽകിയിട്ടുണ്ട്. രണ്ട് മോഡലുകളിലും 8 എംപി അൾട്രാവൈഡ് ഷൂട്ടറും 20 എംപി ഫ്രണ്ട് ക്യാമറയുമാണ് നൽകിയിരിക്കുന്നത്. എഐ ഇമേജിങ്, ഫോട്ടോ എഡിറ്റിങ്, പോക്കോ എഐ നോട്ട്സ് തുടങ്ങിയ ഫീച്ചറുകളും ഫോണിലുണ്ട്.

പോക്കോ എക്‌സ് 6 പ്രോ ഡിസ്‌കൗണ്ട് വിലയിൽ:

പോക്കോ എക്‌സ് 7 പ്രോയുടെ വരവിന് മുന്നോടിയായി മുൻമോഡലിന് ഇ കൊമേഴ്‌ഷ്യൽ വെബ്‌സൈറ്റായ ഫ്ലിപ്‌കാർട്ട് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം പുറത്തിറക്കിയ പോക്കോ എക്‌സ് 7 പ്രോ മോഡലിന് 7,000 രൂപ വരെയാണ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചത്. എക്‌സ് 6 പ്രോയുടെ 8 ജിബി+ 256 ജിബി വേരിയന്‍റ് 1000 രൂപയുടെ ബാങ്ക് ഡിസ്‌കൗണ്ടിന് ശേഷം 7,000 രൂപ ഡിസ്‌കൗണ്ടിൽ 19,999 രൂപയ്‌ക്ക് ലഭിക്കും. അതേസമയം 12 ജിബി+ 512 ജിബി വേരിയന്‍റ് 2000 രൂപയുടെ ബാങ്ക് ഡിസ്‌കൗണ്ടിന് ശേഷം 6,000 രൂപ ഡിസ്‌കൗണ്ടിൽ 24,999 രൂപയ്‌ക്ക് ലഭിക്കും. എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭ്യമാവും.

Also Read:

  1. കിടിലൻ ക്യാമറയും മികച്ച പ്രോസസറും: പിന്നെന്തു വേണം! ഓപ്പോ റെനോ 13 സീരീസ് അവതരിപ്പിച്ചു
  2. ഒറ്റ ചാർജിൽ രണ്ട് ദിവസം വരെ ബാറ്ററി ലൈഫ്‌: വൺപ്ലസ് 13 സീരീസ് അവതരിപ്പിച്ചു: വിൽപ്പന ജനുവരി 10 മുതൽ
  3. iQOO 13ന് എതിരാളിയാകുമോ വൺപ്ലസ് 13? ആരാണ് കേമൻ ?
  4. സാംസങ് ഗാലക്‌സി എസ്‌ 25 സീരീസ് വരുന്നു: ലോഞ്ച് ജനുവരി 22ന്; പ്രതീക്ഷിക്കാവുന്ന ഫീച്ചറുകളും പ്രീ-ബുക്കിങ് ആനുകൂല്യങ്ങളും
  5. റെഡ്‌മി നോട്ട് 14 സീരീസിന്‍റെ ആഗോള ലോഞ്ച് ജനുവരി 10ന്: ഒപ്പം പുതിയ സ്‌മാർട്ട്‌വാച്ചും ഇയർബഡും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.