ETV Bharat / bharat

അഭിനന്ദനെ മോചിപ്പിക്കുമെന്ന പ്രഖ്യാപനത്തെ സ്വീകരിച്ച് പാകിസ്ഥാന്‍ പാര്‍ലമെന്‍റ് - ഇമ്രാന്‍ഖാന്‍

പാകിസ്ഥാന് എന്തെങ്കിലും തരത്തിലുളള ഉപദ്രവം ഉണ്ടാക്കാത്ത പക്ഷം ഇന്ത്യയെ ദ്രോഹിക്കേണ്ട കാര്യം പാകിസ്ഥാനില്ലെന്ന് ഇമ്രാന്‍ ഖാന്‍ പാർലമെന്‍റിൽ പറഞ്ഞു.

അഭിനന്ദനെ മോചിപ്പിക്കുമെന്ന പ്രഖ്യാപനത്തെ സ്വീകരിച്ച് പാകിസ്ഥാന്‍ പാര്‍ലമെന്‍റ്
author img

By

Published : Feb 28, 2019, 11:15 PM IST

ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം വഷളാവുകയും അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും യുദ്ധസജ്ജരായി മുഖാമുഖം വരികയും ചെയ്ത സാഹചര്യത്തിൽ പാകിസ്ഥാന്‍ പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനം വിളിച്ചു ചേര്‍ത്തു. സമ്മേളനത്തില്‍ പങ്കെടുത്ത് സഭയെ അഭിസംബോധന ചെയ്തു സംസാരിച്ച ഇമ്രാന്‍ഖാന്‍ സമാധാനം പുന:സ്ഥാപിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് സംസാരിച്ചു. എന്നാല്‍ ഇന്ത്യ അടിച്ചാല്‍ തിരിച്ചടിക്കുമെന്നും ഇമ്രാന്‍ പറഞ്ഞു. ഇതിനെല്ലാം ശേഷം പ്രസംഗത്തിന് ഏറ്റവും ഒടുവിലാണ് അഭിനന്ദനെ വിട്ടയക്കുന്ന കാര്യം ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചത്.

സംഘര്‍ഷഭരിതമായ ഒരു സാഹചര്യത്തിലാണ് അഭിനന്ദനെ പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തതെങ്കിലും ഇന്ത്യന്‍ പൈലറ്റിനെ മോചിപ്പിക്കുന്നതായുള്ള പ്രഖ്യാപനത്തെ ആഹ്ളാദത്തോടെയാണ്പാകിസ്ഥാന്‍ പാര്‍ലമെന്‍റിലെ അംഗങ്ങള്‍ അംഗീകരിച്ചത്. ഇന്ത്യന്‍ പൈലറ്റിനെ വിട്ടയക്കണമെന്ന വികാരം പാകിസ്ഥാന്‍ പൊതുസമൂഹത്തില്‍ നേരത്തെ ഉയര്‍ന്നിരുന്നു.

Intro:Body:

pak parliament

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.