ETV Bharat / bharat

കര്‍താര്‍പൂര്‍ ഇടനാഴിയില്‍ പാക് ഇടപെടല്‍ സംശയമുണ്ടെന്ന് അമരീന്ദര്‍ സിങ്

author img

By

Published : Nov 6, 2019, 9:06 PM IST

70 വര്‍ഷങ്ങള്‍ക്ക് ശേഷം പൊടുന്നനെ പാകിസ്ഥാന്‍ ഇടനാഴി തുറക്കാന്‍ തയ്യാറാകുന്നതില്‍ സംശയങ്ങളുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

കർതാർപൂർ ഇടനാഴി തുറക്കുന്നതിന് പിന്നിൽ പാകിസ്ഥാൻ അജണ്ട മറച്ചുവെക്കുന്നുണ്ടെന്ന് അമരീന്ദർ സിങ്

ചണ്ഡീഗഡ്: ഇന്ത്യയില്‍ നിന്നും പാകിസ്ഥാനിലേക്ക് തുറക്കുന്ന കര്‍താര്‍പൂര്‍ ഇടനാഴി സിഖ് വംശജരെ സംബന്ധിച്ച് സന്തോഷപ്രദമായ കാര്യമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. ഒരു സിഖുകാരനെന്ന നിലയില്‍ സന്തോഷിക്കുമ്പോഴും, 70 വര്‍ഷങ്ങള്‍ക്ക് ശേഷം പൊടുന്നനെ പാകിസ്ഥാന്‍ ഇതിന് തയ്യാറാകുന്നതില്‍ സംശയങ്ങളുണ്ടെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.
കര്‍താര്‍പൂര്‍ ഇടനാഴിക്ക് പിന്നില്‍ പാക് സൈന്യവും, ഐഎസ്‌ഐയും ആണെന്നാണ് പഞ്ചാബ് മുഖ്യന്‍ ഭയക്കുന്നത്. പുതിയ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിന് മുന്‍പ് തന്നെ പദ്ധതി പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ ബജ്വ സ്ഥിരീകരിച്ചിരുന്നതായി അദ്ദേഹം പറയുന്നു. ഇമ്രാന്‍ ഖാന്‍ അധികാരം ഏല്‍ക്കുന്ന ദിവസം നവജ്യോത് സിംഗ് സിദ്ദുവിനെ വിളിച്ചു. ഇതിന് മുന്‍പ് തന്നെ ജനറല്‍ ബജ്വ ഇടനാഴി തുറക്കുന്ന കാര്യം സിദ്ദുവിനെ അറിയിച്ചിരുന്നു. പാക് സൈന്യം ഇതിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയെന്നത് സംശയകരമാണ്', ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പറഞ്ഞു.

Intro:Body:

https://www.aninews.in/news/national/general-news/had-warned-about-paks-hidden-agenda-punjab-cm-on-kartarpur-video-featuring-bhindranwale20191106143011/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.