ശ്രീനഗര്‍: കൊവിഡ് 19 സംസ്ഥാനത്ത് പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം ഇതിനോടകം 7000 ല്‍ അധികം വരുന്ന മറ്റ് രോഗികള്‍ക്ക് ആവശ്യമായ സൗജന്യ ഡയാലിസിസ്, ഗതാഗതം, മരുന്ന് മറ്റ് അവശ്യ സേവനങ്ങള്‍ എന്നിവ നല്‍കി.
7300 രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ്, കീമോതെറാപ്പി, മരുന്നുകള്‍ എന്നിവ നല്‍കിയെന്നും 24 മണിക്കൂറും സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ഒപ്പം നിന്ന് പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി അറിയിക്കുന്നതായും ജില്ലാ മജിസ്‌ട്രേറ്റ് ഷാഹിദ് ചൗധരി ട്വീറ്റ് ചെയ്തു. കശ്മീരില്‍ കൊവിഡ് സ്ഥിരീകരിക്കപ്പെട്ട് തുടങ്ങിയപ്പോള്‍ തന്നെ ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനും അവശ്യസേവനങ്ങള്‍ എത്തിച്ച് നല്‍കുന്നതിനുമായി കോള്‍ സെന്‍ററും ആരംഭിച്ചിരുന്നു.
രോഗികള്‍ക്ക് ലോക്ക് ഡൗണ്‍ സമയത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുകയായിരുന്നു കോള്‍ സെന്‍റര്‍ ലക്ഷ്യം വച്ചിരുന്നതെന്നും പൊലീസ്, സന്നദ്ധപ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേന 1811 രോഗികള്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്തതായും ജില്ലാ മജിസ്‌ട്രേറ്റ് ഷാഹിദ് ചൗധരി ട്വീറ്റില്‍ വ്യക്തമാക്കി.
അവശ്യസേവനങ്ങള്‍ ഏറെയും വേണ്ടിവരുന്നത് ഡയാലിസിസ് രോഗികള്‍ക്കാണെന്നും 3292 രോഗികള്‍ക്കായി നഗരത്തിലെ 12 ഡയാലിസിസ് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കി.