ETV Bharat / bharat

എട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് മരണ നിരക്ക് 70.97 ശതമാനം പിന്നിട്ടു

24 മണിക്കൂറിൽ ഡൽഹി, മഹാരാഷ്‌ട്ര, പശ്ചിമ ബംഗാൾ, ഹരിയാന, പഞ്ചാബ്, കേരളം, ഉത്തർ പ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലായി 496 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്

author img

By

Published : Nov 29, 2020, 4:13 PM IST

കൊവിഡ് മരണ നിരക്ക് 70.97 ശതമാനം പിന്നിട്ടു  എട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് മരണ നിരക്ക്  496 കൊവിഡ് മരണം  Over 70 percent new coronavirus cases  Over 70 percent new coronavirus cases, fatalities reported from 8 States, UTs  more than 70 percent covid death
എട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് മരണ നിരക്ക് 70.97 ശതമാനം പിന്നിട്ടു

ന്യൂഡൽഹി: എട്ട് സംസ്ഥാനങ്ങളിലായി 496 കൊവിഡ് റിപ്പോർട്ട് ചെയ്‌തതോടെ കൊവിഡ് മരണ നിരക്ക് 70.97 ശതമാനം കടന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഡൽഹി, മഹാരാഷ്‌ട്ര, പശ്ചിമ ബംഗാൾ, ഹരിയാന, പഞ്ചാബ്, കേരളം, ഉത്തർ പ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ മാത്രമായി 496 കൊവിഡ് മരണങ്ങളാണ് 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്‌തത്. ഡൽഹിയിൽ 89 കൊവിഡ് മരണവും മഹാരാഷ്‌ട്രയിൽ 88 മരണവും പശ്ചിമബംഗാളിൽ 52 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്‌തു.

ഒരു മാസമായി രാജ്യത്തെ പ്രതിദിന കൊവിഡ് മരണ നിരക്ക് 600ൽ താഴെയാണ്. ഇന്ത്യയിലെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 4,53,956 ആണ്. ഇന്ത്യയിൽ 41,810 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 93,92,920 ആയി ഉയർന്നു. 42,298 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 88,02,267 ആയി ഉയർന്നു. രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിക്കുന്നവരേക്കാൾ കൂടുതൽ രോഗമുക്തി നേടുന്നവരുടെ എണ്ണമാണ് കൂടുതൽ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.