ETV Bharat / bharat

അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്കായി 50 മെഡിക്കൽ ക്യാമ്പുകൾ സ്ഥാപിച്ചു - കർഷകർ

കഴിഞ്ഞ 15 ദിവസമായി ശൈത്യകാലം വകവക്കാതെ സമരം ചെയ്യുന്ന കർഷകർക്ക് വേണ്ടിയാണ് മെഡിക്കൽ ക്യാമ്പുകൾ ആരംഭിച്ചത്

medical camps set up farmers  Singhu border  അതിർത്തിയിൽ സമരം  മെഡിക്കൽ ക്യാമ്പുകൾ  കർഷകർ  ന്യൂഡൽഹി
അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്കായി 50 മെഡിക്കൽ ക്യാമ്പുകൾ സ്ഥാപിച്ചു
author img

By

Published : Dec 10, 2020, 12:34 PM IST

ന്യൂഡൽഹി: ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്കായി 50 മെഡിക്കൽ ക്യാമ്പുകൾ സ്ഥാപിച്ചു. കഴിഞ്ഞ 15 ദിവസമായി ശൈത്യകാലം വകവക്കാതെ സമരം ചെയ്യുന്ന കർഷകർക്ക് വേണ്ടിയാണ് മെഡിക്കൽ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചത്.

സൗജന്യ മരുന്നുകളും ആംബുലൻസ് സേവനങ്ങളും അതിർത്തിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. എൻ.‌ജി‌.ഒ സന്നദ്ധ പ്രവർത്തകനായ ഡോ. കൻ‌വർ പാൽ സിംഗിന്‍റെ നേതൃത്വത്തിലാണ് ക്യാമ്പ്. കൊവിഡ് പശ്ചാത്തലത്തിൽ പ്രതിഷേധക്കാർ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സിംഘു അതിര്‍ത്തിയില്‍ കൊടുംതണുപ്പിനെ അവഗണിച്ച് സമരം ചെയ്‌ത യുവ കർഷകൻ അടുത്തിടെ മരിച്ചിരുന്നു. ഹൈപ്പോതെര്‍മിയ മൂലമാണ് മരണം സംഭവിച്ചതെന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു. ഇത്തരം സാഹചര്യത്തിലാണ് മെഡിക്കൽ ക്യാമ്പുകൾ സ്ഥാപിച്ചത്. പ്രതിഷേധം ആരംഭിച്ചശേഷം അഞ്ച് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.