ജയ്‌പൂര്‍: രാജസ്ഥാനിലെ ബുണ്ടി ജില്ലയില്‍ കുടുങ്ങിയ മൂവായിരത്തിലധികം വരുന്ന അതിഥി തൊഴിലാളികളില്‍ 2000 തൊഴിലാളികളെ തിരിച്ചയച്ചെന്ന് ജില്ല ഭരണകൂടം. ബാക്കിയുള്ള തൊഴിലാളികളുടെ മടക്കയാത്രയുടെ കാര്യത്തില്‍ അതാത് സംസ്ഥാനങ്ങളിലെ സര്‍ക്കാരുമായി ചര്‍ച്ച നടത്തുകയാണെന്നും ബുണ്ടി ജില്ലാ ഭരണകൂടം അറിയിച്ചു.
അതിഥി തൊഴിലാളികള്‍ക്കായി മുനിസിപ്പൽ കൗൺസിലിന്‍റെ പ്രത്യേക കെട്ടിടത്തില്‍ താമസ സൗകര്യമൊരിക്കിയിട്ടുണ്ടെന്നും അവരുടെ ഭക്ഷണത്തിനായി സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജില്ലാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് ചര്‍മേഷ് ശര്‍മ്മ പറഞ്ഞു. തൊഴിലാളികള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ആരംഭിച്ചു. അതിഥി തൊഴിലാളികളുടെ മടക്കയാത്രയുടെ ചെലവ് പാര്‍ട്ടിയാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ 1,200 തൊഴിലാളികളാണ് ഇതുവരെ സംസ്ഥാനത്തേക്ക് തിരിച്ചെത്തിയത്. ബാക്കിയുള്ളവരേയും ഉടന്‍ എത്തിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.