ETV Bharat / bharat

ഉസ്മാനിയ സർവകലാശാല പ്രൊഫസറെ മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തു - UAPA recent updates

മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഉസ്മാനിയ സർവകലാശാല അസിസ്റ്റന്‍റ് പ്രൊഫസർ കെ. ജഗനെ യുഎപിഎ നിയമ പ്രകാരം അറസ്റ്റ് ചെയ്തു.

ഉസ്മാനിയ സർവകലാശാല പ്രൊഫസറിനെ യുഎപിഎ ബന്ദം ആരോപിച്ച് അറസ്‌റ്റ് ചെയ്തു
author img

By

Published : Oct 11, 2019, 10:04 AM IST

ഹൈദരാബാദ്: മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഉസ്മാനിയ സർവകലാശാല അസിസ്റ്റന്‍റ് പ്രൊഫസറെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. വിപ്ലവ എഴുത്തുകാരുടെ സംഘടനയായ വിപ്ലവ രാചൈതുല സംഘം (വിരാസം) അംഗം കൂടിയായ കെ. ജഗനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന ചില രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും ജഗന്‍റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു. നേരത്തെ ഭീമ കൊരെഗാവ് കേസിൽ റെവല്യൂഷണറി റൈറ്റേഴ്‌സ് അസോസിയേഷൻ (വിരസം) നേതാവും പ്രശസ്ത തെലുങ്ക് കവിയുമായ പി. വരവര റാവുവിനെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.