ഷില്ലോംഗ്: മേഘാലയയിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 13 ആയതായി മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മ അറിയിച്ചു. പത്ത് പേർ രോഗ മുക്തരായി. ഒരാൾ മരിക്കുകയും ചെയ്തു. നിലവിൽ രണ്ട് പേർ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്.
പുതുതായി രോഗം സ്ഥിരീകരിച്ച വ്യക്തി യാതൊരു ലക്ഷണങ്ങളും പ്രകടിപ്പിച്ചിരുന്നില്ലെന്നും ഇയാളുമായി നേരിട്ട് ബന്ധമുള്ളവരെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.