ഹൈദരാബാദ്: ദേശീയ പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ ഒരു ലക്ഷം പൊതു താല്‍പര്യ ഹര്‍ജികള്‍. ഹൈദരാബാദില്‍ നിന്ന് മാത്രം 5000 പൊതു താല്‍പര്യ ഹര്‍ജികളുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സയ്യിദ് നിസാമുദ്ദീന്‍.
ഹര്‍ജിയുമായി കോടതിയെ സമീപിക്കുന്നവര്‍ക്ക് കോടതി നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് നിയമപരമായ സഹായം നല്‍കുമെന്നും അപേക്ഷകരുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിന് ഫീസുകളുടെ ചിലവ് വഹിക്കുമെന്നും സയ്യിദ് നിസാമുദ്ദീന്‍ പറഞ്ഞു.