ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ ജില്ല വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പിനിടെ പണവുമായി ഒരാള്‍ പിടിയില്‍. ദൊമാന മേഖലയില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ സൂക്ഷിച്ച 58695 രൂപയാണ് പിടിച്ചെടുത്തത്. പട്‌നിയാല്‍ സ്വദേശി ഗൗരവ് ശര്‍മയെന്ന (30) ആളാണ് പൊലീസ് പിടിയിലായത്.
രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ദൊമാന സ്റ്റേഷനിലെ പ്രത്യേക സംഘം, ഡിഎസ്‌പി കൊഷീന്‍ കൗള്‍, എസ്‌എച്ച്‌ഒ, ഇന്‍സ്‌പെക്‌ടര്‍ ചഞ്ചല്‍ സിങ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരച്ചില്‍ നടത്തിയത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.