ETV Bharat / bharat

ഒഡിഷയില്‍ 1793 പേര്‍ക്ക് കൂടി കൊവിഡ്

author img

By

Published : Oct 23, 2020, 4:18 PM IST

ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,77,887 ആയി.

Odisha's COVID-19 tally rose to 2,77,887  Odisha's COVID-19 tally  Odisha  COVID-19  ഒഡിഷയില്‍ 1793 പേര്‍ക്ക് കൂടി കൊവിഡ്  ഒഡിഷ  കൊവിഡ് 19
ഒഡിഷയില്‍ 1793 പേര്‍ക്ക് കൂടി കൊവിഡ്

ഭുവനേശ്വര്‍: ഒഡിഷയില്‍ 1793 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,77,887 ആയി. 18 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് 1214 ആയി. പുതുതായി സ്ഥിരീകരിച്ച കേസുകളില്‍ 1031 പേര്‍ ക്വാറന്‍റൈയിന്‍ കേന്ദ്രങ്ങളില്‍ നിന്നുള്ളവരും ശേഷിക്കുന്നവര്‍ സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവരുമാണ്.

ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌ത കുര്‍ദ ജില്ലയില്‍ 208 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കട്ടകില്‍ നിന്ന് 160 പേരും അംഗുലില്‍ നിന്ന് 107 പേരും മയൂര്‍ബഞ്ചില്‍ നിന്ന് 104 പേരും രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഒഡിഷയില്‍ നിലവില്‍ 19,579 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. 2,57,041പേര്‍ ഇതുവരെ രോഗമുക്തി നേടി. 42.40 ലക്ഷത്തിലധികം സാമ്പിളുകളാണ് ഇതുവരെ സംസ്ഥാനത്ത് പരിശോധിച്ചത്. വ്യാഴാഴ്‌ച മാത്രം 40733 സാമ്പിളുകള്‍ പരിശോധിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.