ഭുവനേശ്വർ: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ സംസ്ഥാനത്ത് 2,470 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഒഡീഷയിൽ സജീവമായ കേസുകളുടെ എണ്ണം 25,106 ആയി. മൊത്തം 2,62,011 പോസിറ്റീവ് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 2,35,763 പേർ സുഖം പ്രാപിച്ചു.
ഇതുവരെ 39,21,140 ടെസ്റ്റുകൾ ഒഡീഷയിൽ നടത്തിയിട്ടുണ്ട്. അതേസമയം, രാജ്യത്ത് 67,708 പുതിയ കേസുകളും 680 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കൊവിഡ് ബാധിതരുടെ എണ്ണം വ്യാഴാഴ്ച 73,07,098 ൽ എത്തിയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.