ETV Bharat / bharat

ഗാർഹിക പീഡന കേസുകൾ തടയാൻ ഡ്രൈവ്-ഫോൺ-അപ്പ് പ്രോഗ്രാം

author img

By

Published : Apr 18, 2020, 1:11 PM IST

സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഡനങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെ ക്രൈം റെക്കോർഡ് ബ്യൂറോയുടെ (എസ്സിആർബി) സഹായത്തോടെ ഒഡീഷ പൊലീസാണ് ഡ്രൈവ്-ഫോൺ-അപ്പ് പ്രോഗ്രാം ആരംഭിച്ചത്.

ഗാർഹിക പീഡനങ്ങൾ കേസുകൾ തടയാൻ ഡ്രൈവ്-ഫോൺ-അപ്പ് പ്രോഗ്രാം  ഗാർഹിക പീഡനം  ഡ്രൈവ്-ഫോൺ-അപ്പ് പ്രോഗ്രാം  Odisha police
പ്രോഗ്രാം

ഭുവനേശ്വർ: സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഡനങ്ങൾ തടയാൻ നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഒഡീഷ പൊലീസ്. ഇത്തരം പരാതികൾ പരിഹരിക്കുന്നതിനായി സംസ്ഥാനത്തുടനീളം സ്‌പെഷ്യൽ ഡ്രൈവ്-ഫോൺ-അപ്പ് പ്രോഗ്രാം പൊലീസ് ആരംഭിച്ചു. സംസ്ഥാന ക്രൈം റെക്കോർഡ് ബ്യൂറോയുടെ (എസ്സിആർബി) സഹായത്തോടെയാണ് സംരംഭം നടപ്പാക്കുകയെന്ന് അധികൃതർ അറിയിച്ചു. പരാതികൾ ഫോണിലൂടെ സ്വീകരിക്കും.

മുമ്പ് പരാതികൾ നൽകിയ സ്ത്രീകളുമായി എസ്‌സി‌ആർ‌ബിക്ക് ബന്ധമുണ്ടെന്നും അവരുടെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അക്രമം റിപ്പോർട്ട് ചെയ്താൽ, ഇരയുടെ ശാരീരിക പരിശോധന നടത്തുമെന്നും പ്രത്യേക അന്വേഷണ യൂണിറ്റുകളെ (ഐയുസി‌ഡബ്ല്യു) അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗാർഹിക പീഡന കേസുകളിലെ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക് നേരത്തെ ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.